---
title: "പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി"
english_title: "A shelter for differently-abled girls in Pantirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362829/a-shelter-for-differently-abled-girls-in-pantirikara"
published_at: "2026-05-30T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b20207dc49_retr.jpg"
keywords: []
---

# പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

> **Lead Summary:** **ചങ്ങരോത്ത് : **പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂടിന്റെ പൊരേക്കൂടല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു. പന്തിരിക്കരക്ക് സമീപം പള്ളിക്കുന്നില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീടുകളാണ് പൂര്‍ത്തിയായത്. എറണാകുളം കോതമംഗലത്തെ പ്രവാസി വ്യവസായി ആയ സെമീര്‍ പൂങ്കുഴിയാണ് 70 ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

## Article Content

**ചങ്ങരോത്ത് : **പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂടിന്റെ പൊരേക്കൂടല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു. പന്തിരിക്കരക്ക് സമീപം പള്ളിക്കുന്നില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീടുകളാണ് പൂര്‍ത്തിയായത്. എറണാകുളം കോതമംഗലത്തെ പ്രവാസി വ്യവസായി ആയ സെമീര്‍ പൂങ്കുഴിയാണ് 70 ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

സ്നേഹക്കൂടിന്റെ പൊരേക്കുടലിന്റെ ഉദ്ഘാടന ദിവസം നാടിന്റെ ഒത്തുചേരലിന് ചേര്‍ത്ത് പിടിക്കാന്‍ നാനാഭാഗത്ത് നിന്നും ജാതിഭേതമന്യ ആളുകള്‍ ഇവിടേക്ക് ഈ സന്തോഷത്തില്‍ അണിചേരാന്‍ ഒഴുകിയെത്തി. രാവിലെ പതിനൊന്ന് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയുള്ള സമയത്ത് ഇവിടെയെത്തി പരിപാടിയില്‍ പങ്ക്ചേരാം.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു. പിആര്‍ഒ ബൈജു ആയടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ഇ.വി രാമചന്ദ്രന്‍, കെ.കെ ഭാസ്‌കരന്‍, എ.പി അബ്ദുറഹിമാന്‍, ബാലചന്ദ്രന്‍, എം.കെ ഖാസിം, ടി.ടി കുഞ്ഞമ്മത്, കൊളക്കണ്ടത്തില്‍ ജമാല്‍, തെരുവത്ത് അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362829/a-shelter-for-differently-abled-girls-in-pantirikara)