---
title: "മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു"
english_title: "Congress leader Katiyangad kizhakkayil K. Balanarayanan passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362867/congress-leader-katiyangad-kizhakkayil-k-balanarayanan-passed-away"
published_at: "2026-05-31T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb709b6386_bbbbbbbbbbbbbbbbb.jpg"
keywords: []
---

# മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി എക്ലിക്യൂട്ടീവ് അംഗവുമായ കടിയങ്ങാട് കിഴക്കയിൽ കെ. ബാലനാരായണൻ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

## Article Content

പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി എക്ലിക്യൂട്ടീവ് അംഗവുമായ കടിയങ്ങാട് കിഴക്കയിൽ കെ. ബാലനാരായണൻ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

യുഡിഎഫ് കോഴിക്കോട് ജില്ലാ മുൻ ചെയർമാനായിരുന്നു. പേരാമ്പ്ര സി കെ ജി ഗവ കോളെജ് യൂണിയൻ ചെയർമാനായിരുന്നു.  വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ബാലനാരായണൻ കെ എസ് യു താലൂക്ക് പ്രസിഡൻ്റ്, കെ എസ് യു ജില്ല പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ പന്തിരിക്കര റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റാണ്. സിഡ്കോ ഡയറക്ടർ, സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് ഡയറക്ടർ, ടെലഫോൺ അഡ്വൈസറി ബോർഡ് അംഗം,ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് , കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ച ബാലനാരായണൻ 2001 ൽ വടകരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ദീർഘകാലം കടിയങ്ങാട് മഹാവിഷ്‌ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഹേമലത (റിട്ട അധ്യാപിക വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലേരി). മകള്‍ സിന്ധു (കൂത്തുപറമ്പ് ). മരുമകന്‍ സരുണ്‍ (കൂത്തുപറമ്പ് ). സഹോദരങ്ങള്‍ കെ. ഗോപാലന്‍ നായര്‍ (കെജി നായര്‍), ഇന്ദിര (മുണ്ടക്കുറ്റി), രാധ (തൊട്ടില്‍പ്പാലം), കെ. രാധാകൃഷ്ണന്‍ (ബെവ്‌കോ പേരാമ്പ്ര), പരേതനായ കെ ഗോവിന്ദന്‍ നായര്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362867/congress-leader-katiyangad-kizhakkayil-k-balanarayanan-passed-away)