---
title: " കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം"
english_title: "K. Balanarayanan's death is a great loss to the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363027/k-balanarayanans-death-is-a-great-loss-to-the-country"
published_at: "2026-05-31T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c740155dfe_tyyyyyyyy.JPG"
keywords: []
---

#  കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

> **Lead Summary:** **പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ബാലനാരായണന്‍ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു. നാട്ടില്‍ എന്ത് വിഷയങ്ങള്‍ ഉണ്ടായാലും അവസാന വാക്ക് ബാലനാരായണന്‍ ആയിരുന്നു. കരഞ്ഞു കൊണ്ടായിരുന്നു ബാലനാരായണനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ കടിയങ്ങാട്ടെ വീട്ടില്‍ എത്തിയത്.

## Article Content

**പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ബാലനാരായണന്‍ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു. നാട്ടില്‍ എന്ത് വിഷയങ്ങള്‍ ഉണ്ടായാലും അവസാന വാക്ക് ബാലനാരായണന്‍ ആയിരുന്നു. കരഞ്ഞു കൊണ്ടായിരുന്നു ബാലനാരായണനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ കടിയങ്ങാട്ടെ വീട്ടില്‍ എത്തിയത്.

ഇന്ന് പുലര്‍ച്ചെ മരണം അറിഞ്ഞതു മുതല്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലും പിന്നീട് കടിയങ്ങാട്ടെ കിഴക്കയില്‍ വീടും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കടിയങ്ങാട് മഹിമയില്‍ ഉള്ള വീട്ടില്‍ എത്താന്‍ ജനങ്ങള്‍ ആകെ പ്രയാസപ്പെടുന്ന കാഴ്ച്ചയായിരുന്നു. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലും മഹിമ റോഡിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

5 മണിയോടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴക്കും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും കരച്ചില്‍ അടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടു. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ നേരം വീട്ടില്‍ എത്തിയ മന്ത്രി ടി. സിദ്ദിഖിനെ കണ്ടതോടെ ഭാര്യ ഹേമലതയും മകള്‍ സിന്ധുവും പൊട്ടിക്കരഞ്ഞു. മന്ത്രി ടി. സിദ്ദിഖിനൊപ്പം ഫാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ. പ്രവീണ്‍ കുമാര്‍, ഫാത്തിമ തഹിലിയ, വി.ടി.സൂരജ് എന്നിവര്‍ ചേര്‍ന്നാണ് അവരെ ആശ്വസിപ്പിച്ചത്. സഹോദര പുത്രൻ അരുൺ ചിതക്ക് തീ കൊളുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363027/k-balanarayanans-death-is-a-great-loss-to-the-country)