---
title: "കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു"
english_title: "Mani passed away in Koorachundu Nanthalath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363094/mani-passed-away-in-koorachundu-nanthalath"
published_at: "2026-06-01T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1e2a8cfef_mani.jpg"
keywords: []
---

# കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു. ബാലുശ്ശേരി മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, കല്ലാനോട് സഹകരണ ബാങ്ക് ഡയറക്ടര്‍, കോഴിക്കോട് ജില്ലാ റബര്‍ മാര്‍ക്കറ്റിന്ദ് സൊസൈറ്റി പ്രസിഡന്റ്, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

## Article Content

**കൂരാച്ചുണ്ട് :** കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു. ബാലുശ്ശേരി മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, കല്ലാനോട് സഹകരണ ബാങ്ക് ഡയറക്ടര്‍, കോഴിക്കോട് ജില്ലാ റബര്‍ മാര്‍ക്കറ്റിന്ദ് സൊസൈറ്റി പ്രസിഡന്റ്, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സംസ്‌കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ലൈല നെല്ലിത്താനത്ത് (മരുതോങ്കര). മക്കള്‍ സില്‍ജി, സിജോ, സിജിന്‍. മരുമക്കള്‍ ബിജു ഇരണക്കല്‍ (ചെറുപുഴ), ജിഷ കറുകയില്‍ (മണിമൂളി), നിഷ തെക്കേല്‍ (ചെറുപുഴ).

സഹോദരങ്ങള്‍ ലീല പെരിഞ്ഞല്ലൂര്‍ (തലയാട്), മോണിക്ക കടുകന്‍ മാക്കള്‍ (മംഗലാപുരം), മേരി കൈപ്പട്ടിയില്‍ (കല്‍പ്പറ്റ), ജെസ്സി മൂലച്ചാലില്‍ (കൊട്ടിയൂര്‍), സിറിയക്ക് നന്തളത്ത് (നീലേശ്വരം), പരേതരായ കുഞ്ഞുകുട്ടി മഠത്തിനാല്‍ (കൂരാച്ചുണ്ട്), ജോഷി നന്തളത്ത് (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363094/mani-passed-away-in-koorachundu-nanthalath)