---
title: "പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കുറ്റിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം"
english_title: "Youth Congress protest at Perambra Civil Station premises"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36311/youth-congress-protest-at-perambra-civil-station-premises"
published_at: "2022-04-07T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e9c45739b1_YOUTH1.jpg"
keywords: []
---

# പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കുറ്റിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

> **Lead Summary:** ** പേരാമ്പ്ര** : കെ റെയിലിനെതിരെ പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കുറ്റിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

## Article Content

** പേരാമ്പ്ര** : കെ റെയിലിനെതിരെ പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കുറ്റിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ കെ റെയില്‍ കുറ്റി സ്ഥാപിക്കലും സംഘടിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കെ റെയില്‍ കുറ്റിയുമായാണ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ചെ രുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷിര്‍, പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു.

തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് അകത്ത് പ്രവേശിച്ച പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കുറ്റി സ്ഥാപിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുനന്ദ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, വി.ടി. സൂരജ്,  ഫൈസല്‍ പാലിശ്ശേരി, ജസ്മിന മജീദ്, രജീഷ് നൊച്ചാട്, ആദില്‍ മുണ്ടിയത്ത്, സിയാദ് അന്നച്ചാലില്‍, ശ്രീഷ ഗണേഷ്, വിപിന്‍ നിരപ്പം, റിന്‍ജു രാജ്, പി.കെ. അബ്ദുറഹിമാന്‍, അമിത്ത് മനോജ്, ഷിഹില്‍ പന്നിമുക്ക് എന്നിവര്‍ സംസാരിച്ചു.

സി.പി. സുഹനാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കിഷോര്‍ കാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36311/youth-congress-protest-at-perambra-civil-station-premises)