---
title: "വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി "
english_title: "We need a solution to the water crisis; Traders and Industrialists Coordination Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363169/we-need-a-solution-to-the-water-crisis-traders-and-industrialists-coordination-committee"
published_at: "2026-06-01T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d54ed6083c_vyapari.jpg"
keywords: []
---

# വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി 

> **Lead Summary:** **ചെറുവണ്ണൂര്‍:** മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക് വെള്ളം കയറി സാധനങ്ങള്‍ നശിച്ചു പോകുന്നത് പതിവാണ്. മണ്ണ് അടക്കമുള്ള വസ്തുക്കള്‍ ഒഴുകി വന്ന് റോഡില്‍ കെട്ടിക്കിടക്കുകയും മഴ ഇല്ലാതാകുമ്പോള്‍ റോഡില്‍ നിന്നും പൊടികള്‍ പാറുന്നതു മൂലം കടയിലെ സാധനങ്ങള്‍ കേടുവരികയും പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യുന്നു.

## Article Content

**ചെറുവണ്ണൂര്‍:** മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക് വെള്ളം കയറി സാധനങ്ങള്‍ നശിച്ചു പോകുന്നത് പതിവാണ്. മണ്ണ് അടക്കമുള്ള വസ്തുക്കള്‍ ഒഴുകി വന്ന് റോഡില്‍ കെട്ടിക്കിടക്കുകയും മഴ ഇല്ലാതാകുമ്പോള്‍ റോഡില്‍ നിന്നും പൊടികള്‍ പാറുന്നതു മൂലം കടയിലെ സാധനങ്ങള്‍ കേടുവരികയും പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യുന്നു.

ടൗണില്‍ കൂടെയുള്ള തോട് വൃത്തിയാക്കാത്തതിനാല്‍ ജലം തോട്ടിലൂടെ ഒഴുകിപ്പോകുന്നില്ല. ഉടന്‍ തന്നെ ഒരു പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ലിറ്റില്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

നിയോജക കമണ്ഡലം ജനറല്‍ സെക്രട്ടരി രാജന്‍ ഒതയോത്ത് മുഖ്യപ്രഭാഷണം നടത്തി. സി.കെ രമേശന്‍, സി. മുരളി, വി.ഒ മൊയ്തി, കെ.ടി കുഞ്ഞബ്ദുള്ള, കെ. അമ്മത്, പി.സി നൗഫല്‍, കെ. ഷാജി, എം.കെ നാസര്‍, മാര്‍ജിന്‍ കുഞ്ഞമ്മത്, വിപിന്‍ കൃഷ്ണ, എം.കെ ശ്രീധരന്‍, പുഷ്പജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363169/we-need-a-solution-to-the-water-crisis-traders-and-industrialists-coordination-committee)