---
title: "ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പഠനോത്സവം"
english_title: "DYFI Perambra Block Study Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363312/dyfi-perambra-block-study-festival"
published_at: "2026-06-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6f9238623_ftr.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പഠനോത്സവം

> **Lead Summary:** **പേരാമ്പ്ര : **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക്'പഠനോത്സവം' എന്ന പേരില്‍ നല്‍കി വരാറുള്ള പഠനോപകരണ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

## Article Content

**പേരാമ്പ്ര : **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക്'പഠനോത്സവം' എന്ന പേരില്‍ നല്‍കി വരാറുള്ള പഠനോപകരണ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലയിലെ വിഇഎംയുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായ കെ അരുണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിനു കീഴില്‍ ഗവണ്മെന്റ്-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി.

78 സ്‌കൂളുകളിലായി 1934 കുട്ടികള്‍ക്കാണ് ഡിവൈഎഫ്‌ഐ സ്‌നേഹ സമ്മാനവുമായി എത്തിയത്. പന്തിരിക്കര - ജില്ല കമ്മിറ്റി അംഗം സി.കെ രൂപേഷ്, പേരാമ്പ്ര വെസ്റ്റ് - ആര്‍ ബിനില്‍ രാജ്, പാലേരി - കെ.വി അനുരാഗ്, പേരാമ്പ്ര ഈസ്റ്റ് - ആര്‍ സിദ്ധാര്‍ത്ഥ്, കല്പത്തൂര്‍ - പി.പി സമീര്‍, കൂത്താളി - എന്‍.കെ വികാസ്, കായണ്ണ - ലിജിന്‍ലാല്‍, മേപ്പയ്യൂര്‍ സൗത്ത് - കെ രാജീവന്‍, മുതുകാട് - ജിതിന്‍ പ്രകാശ്, ചക്കിട്ടപ്പാറ - എ.ജി ഭാസ്‌കരന്‍, നൊച്ചാട് സൗത്ത് - അര്‍ജുന്‍ എസ്.ബി, നൊച്ചാട് നോര്‍ത്ത് - എം അജിത്, ആവള - സി.എന്‍ സമീര്‍, ചെറുവണ്ണൂര്‍ - എം ദിഷാജ് എന്നിവര്‍ വിവിധ മേഖലകളില്‍ മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363312/dyfi-perambra-block-study-festival)