---
title: "അരമ്പോല്‍ ഗവഎല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം"
english_title: "Entrance ceremony at Arambol Govt. LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363327/entrance-ceremony-at-arambol-govt-lp-school"
published_at: "2026-06-02T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e75c355523_2_0000_ATTACH__copy.JPG"
keywords: []
---

# അരമ്പോല്‍ ഗവഎല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം

> **Lead Summary:** **വേളം:** പെരുവയല്‍ അരമ്പോല്‍ ഗവ.എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷമാക്കി. കളിയും ചിരിയും കുഞ്ഞു കുസൃതികളുമായി വിദ്യാലയമുറ്റങ്ങള്‍ വീണ്ടുമുണര്‍ന്നു.

## Article Content

**വേളം:** പെരുവയല്‍ അരമ്പോല്‍ ഗവ.എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷമാക്കി. കളിയും ചിരിയും കുഞ്ഞു കുസൃതികളുമായി വിദ്യാലയമുറ്റങ്ങള്‍ വീണ്ടുമുണര്‍ന്നു.

ഗവ. എല്‍പി സ്‌കൂള്‍ അരമ്പോല്‍ അക്ഷരമധുരം തേടിയെത്തിയ പുതിയ കൂട്ടുകാരെ ആഘോഷപൂര്‍വ്വം വരവേറ്റു. സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം എസ്.കെ ഷമീം അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രധാനധ്യാപിക പി. റീജ അധ്യക്ഷത വഹിച്ചു. നവാഗത വിദ്യാര്‍ത്ഥികള്‍ക്ക് ഹൈഡോക് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത ബാഗുകളും പഠനോപകരണ കിറ്റും എംഡി ജാഫര്‍ പാലക്കുനി വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുത്തു.

കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചു. റഷീദ് അരമ്പോല്‍, പി.റഹീന, കെ.സബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363327/entrance-ceremony-at-arambol-govt-lp-school)