---
title: "പ്രവേശനോത്സവം സംഘടിപ്പിച്ച് പേരാമ്പ്ര ഈസ്റ്റ് എം എല്‍ പി സ്‌കൂള്‍"
english_title: "Entrance ceremony at Perambra East MLP School was remarkable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363353/entrance-ceremony-at-perambra-east-mlp-school-was-remarkable"
published_at: "2026-06-02T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e8de92fdb0_2_0000_ATTACH__copy.JPG"
keywords: []
---

# പ്രവേശനോത്സവം സംഘടിപ്പിച്ച് പേരാമ്പ്ര ഈസ്റ്റ് എം എല്‍ പി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഈസ്റ്റ് എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫര്‍സാന അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഈസ്റ്റ് എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫര്‍സാന അധ്യക്ഷത വഹിച്ചു.

നവാഗതര്‍ക്ക് എംഎല്‍എ ഫാത്തിമ തഹിലീയ, മലബാര്‍ ഗോള്‍ഡ്, ഡിവൈഎഫ്‌ഐ ആശാരിക്കണ്ടി യൂണിറ്റ്, വാര്‍ഡ് അംഗം എന്നിവര്‍ ഉപഹാരം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ.കെ മുഹമ്മദ്, എം.ടി മുനീര്‍, കെ.പി മുഹമ്മദലി, പ്രജിത, കെ.പി നദിര്‍, മുഹമ്മദലി ഫായിസ്, ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന അധ്യാപിക കെ.സി സമീറ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363353/entrance-ceremony-at-perambra-east-mlp-school-was-remarkable)