---
title: "വേനല്‍ മഴ : കാറ്റില്‍ വ്യാപകമായി കൃഷി നശിച്ചു"
english_title: "Summer rains: Widespread destruction of crops by wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36337/summer-rains-widespread-destruction-of-crops-by-wind-Perambra"
published_at: "2022-04-07T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecf1caba2f_KR1.jpg"
keywords: []
---

# വേനല്‍ മഴ : കാറ്റില്‍ വ്യാപകമായി കൃഷി നശിച്ചു

> **Lead Summary:** **പേരാമ്പ്ര :** വേനല്‍ ചൂടിന് ആശ്വാസമായെത്തിയ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ വ്യാപകമായി കൃഷി നശിച്ചു.

## Article Content

**പേരാമ്പ്ര :** വേനല്‍ ചൂടിന് ആശ്വാസമായെത്തിയ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ വ്യാപകമായി കൃഷി നശിച്ചു.

കൊമ്പത്തത്തു പാടശേഖരത്തില്‍പ്പെട്ട വാളൂര്‍ ഭാഗത്താണ് നിരവധി പേരുടെ കൃഷി നശിച്ചത്.

മൊട്ടന്‍തറമല്‍ അമ്മദ്, മീത്തലെ തട്ടാന്‍കണ്ടി മൊയ്തി എന്നിവരുടെ വാഴയും കപ്പയുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.

കുലച്ചതും കുലക്കാറായതുമായ നൂറോളം വാഴയും മൂപ്പെത്താത്ത നൂറ്റമ്പതോളം കപ്പയുടെ തടവുമാണ് നശിച്ചത്.

അമ്പതിനായിരം രൂപയുടെ നഷ്ടം എം.ടി. അമ്മതിനും പതിനയ്യായിരം രൂപയുടെ നഷ്ടം മീത്തലെ തട്ടാന്‍കണ്ടി മൊയ്തിക്കും സംഭവിച്ചതായി കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36337/summer-rains-widespread-destruction-of-crops-by-wind-Perambra)