---
title: "ഡോ: സജിന്‍ മായഞ്ചേരിക്ക് ആദരവൊരുക്കി ചേനോളി രാജീ രത്‌ന സൗഹൃദ കൂട്ടായ്മ "
english_title: "Chenoli Rajee Rathna Friendship Group pays tribute to Dr. Sajin Mayancheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363377/chenoli-rajee-rathna-friendship-group-pays-tribute-to-dr-sajin-mayancheri"
published_at: "2026-06-02T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ea9e52505f_ytu.jpg"
keywords: []
---

# ഡോ: സജിന്‍ മായഞ്ചേരിക്ക് ആദരവൊരുക്കി ചേനോളി രാജീ രത്‌ന സൗഹൃദ കൂട്ടായ്മ 

> **Lead Summary:** **ചേനോളി:** ഐഎച്ച്എംഎയുടെ 2025-26 ലെ മികച്ച ഹോമിയോ ഡോക്ടര്‍ക്കുള്ള അവാര്‍ഡിനര്‍ഹനായ സജിന്‍ മായഞ്ചേരിയെ ചേനോളി രാജീ രത്‌ന സൗഹൃദ കൂട്ടായ്മ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചേനോളി:** ഐഎച്ച്എംഎയുടെ 2025-26 ലെ മികച്ച ഹോമിയോ ഡോക്ടര്‍ക്കുള്ള അവാര്‍ഡിനര്‍ഹനായ സജിന്‍ മായഞ്ചേരിയെ ചേനോളി രാജീ രത്‌ന സൗഹൃദ കൂട്ടായ്മ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡണ്ട് രഞ്ജിത്ത് തുമ്പക്കണ്ടി അധ്യക്ഷത വഹിച്ചു. എസ്എസ് സി സിജിഎല്‍ എക്‌സാമില്‍ ഓള്‍ ഇന്ത്യയില്‍ 29-ാ മതും കേരളത്തില്‍ ഒന്നാം റാങ്കും നേടി ജോലി ലഭിച്ച കാവ്യാ വിജയനേയും ഓള്‍ ഇന്ത്യയില്‍ 12-ാ റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും നേടി നേഴ്‌സിംഗ് ഓഫീസറായി ജോലി ലഭിച്ച നീതുവിനെയും എസ്എസ്എല്‍സി ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിച്ചു.

പി.എം പ്രകാശന്‍, ദീപേഷ് തുമ്പക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജിതേഷ് തൊട്ടാടത്തില്‍ സ്വാഗതവും ശ്രീലേഷ് നങ്ങാറത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363377/chenoli-rajee-rathna-friendship-group-pays-tribute-to-dr-sajin-mayancheri)