---
title: "പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂള്‍ രാജ്യ പുരസ്‌കാര്‍ നിറവില്‍"
english_title: "Perambra Olive Public School receives National Awards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36340/perambra-olive-public-school-receives-national-awards"
published_at: "2022-04-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec6bcdb6a2_olive1.JPG"
keywords: []
---

# പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂള്‍ രാജ്യ പുരസ്‌കാര്‍ നിറവില്‍

> **Lead Summary:** **പേരാമ്പ്ര** : ഒലീവ് പബ്ലിക് സ്‌കൂളിലെ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങളായ പതിനാല് വിദ്യാര്‍ത്ഥികള്‍ രാജ്യ പുരസ്‌കാര്‍ അവാര്‍ഡും, ട്രെയിനര്‍ മാരായ മിനി ചന്ദ്രന്‍, ബിന്ദു തിരുവോത്ത് എന്നിവര്‍ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡും പ്രിന്‍സിപ്പല്‍ പി.രാജന്‍ അച്ചീവ്‌മെന്റെ അവാര്‍ഡും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര** : ഒലീവ് പബ്ലിക് സ്‌കൂളിലെ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങളായ പതിനാല് വിദ്യാര്‍ത്ഥികള്‍ രാജ്യ പുരസ്‌കാര്‍ അവാര്‍ഡും, ട്രെയിനര്‍ മാരായ മിനി ചന്ദ്രന്‍, ബിന്ദു തിരുവോത്ത് എന്നിവര്‍ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡും പ്രിന്‍സിപ്പല്‍ പി.രാജന്‍ അച്ചീവ്‌മെന്റെ അവാര്‍ഡും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങി.

കാലടി ശ്രീശാരദാ സൈനിക സ്‌കൂളില്‍ വെച്ചായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്.

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ് ചീഫ് കമ്മീഷണര്‍ എം. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ഭരത് അറോറ, ദേശീയ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കിഷോര്‍ സിംഗ് ചൗഹാന്‍, സംസ്ഥാന സെക്രട്ടറി എം. ജൗഹര്‍, ആദി ശങ്കരാ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ ആനന്ദ്, ശ്രീശാരദാ സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36340/perambra-olive-public-school-receives-national-awards)