---
title: "പേരാമ്പ്രയില്‍ എംഡിഎംഎയുമായി പാലേരി സ്വദേശി പിടിയില്‍"
english_title: "Paleri native arrested with MDMA in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363406/paleri-native-arrested-with-mdma-in-perambra"
published_at: "2026-06-02T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ebd2d6c740_yttttttt.jpg"
keywords: []
---

# പേരാമ്പ്രയില്‍ എംഡിഎംഎയുമായി പാലേരി സ്വദേശി പിടിയില്‍

> **Lead Summary:** **പേരാമ്പ്ര:** ലഹരി മാഫിയക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എംഡിഎംഎ യുമായി പാലേരി സ്വദേശി പിടിയില്‍. പാലേരി കൊളായി പൊയില്‍ അഞ്ചല്‍ റോഷന്‍ ആണ് 20 ഗ്രാമോളം രാസലഹരിയുമായി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

## Article Content

**പേരാമ്പ്ര:** ലഹരി മാഫിയക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എംഡിഎംഎ യുമായി പാലേരി സ്വദേശി പിടിയില്‍. പാലേരി കൊളായി പൊയില്‍ അഞ്ചല്‍ റോഷന്‍ ആണ് 20 ഗ്രാമോളം രാസലഹരിയുമായി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

പേരാമ്പ്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് പേരാമ്പ്രയില്‍ ലോഡ്ജില്‍ മുറിയെടുത്ത് വില്പന നടത്താന്‍ ഉള്ള പദ്ധതിയാണ് പൊളിഞ്ഞത്. പേരാമ്പ്ര ബൈപാസില്‍ ഒരാള്‍ കാറില്‍ ലഹരി വില്പന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുകയും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു.

വടകര റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്‍, അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എം സുനില്‍കുമാര്‍, വി.സി ബിനീഷ്, സിപിഒ ലിതിന്‍, മിഥുന്‍മോഹന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ വിനീഷ്, സിഞ്ചുദാസ്, ജയേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363406/paleri-native-arrested-with-mdma-in-perambra)