---
title: "പാലിയേറ്റീവ് മേഖലയിലുള്ള വ്യക്തിത്വങ്ങളെയും ഉന്നതവിജയികളെയും ആദരിച്ചു "
english_title: "Honored personalities and high achievers in the field of palliative care"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36352/honored-personalities-and-high-achievers-in-the-field-of-palliative-care"
published_at: "2022-04-07T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecc8b72211_LSS1.jpg"
keywords: []
---

# പാലിയേറ്റീവ് മേഖലയിലുള്ള വ്യക്തിത്വങ്ങളെയും ഉന്നതവിജയികളെയും ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാലിയേറ്റീവ് മേഖലയിലുള്ള വ്യക്തിത്വങ്ങളെ വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര** : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാലിയേറ്റീവ് മേഖലയിലുള്ള വ്യക്തിത്വങ്ങളെ വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

തുടര്‍ന്ന് എല്‍എസ്എസ്, യുഎസ്എസ് തുടങ്ങി വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ചവരേയും അനുമോദിച്ചു.

മുന്‍ ഗ്രാമപഞ്ചായത്തംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിന് ഗ്രാമപഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു.

അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍, ഷീനാ റോബിന്‍, മാത്യു കാലായില്‍, ഷാലി കല്ലൂര്‍, അനിത തണല്‍, പ്രമോദ് ആന്റണി, മേരി ജെയിംസ്, നോബിള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36352/honored-personalities-and-high-achievers-in-the-field-of-palliative-care)