---
title: "മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡിലൂടെയുള്ള യാത്ര ശോചനീയാവസ്ഥയില്‍"
english_title: "Travel along the Meppayyur Cheruvannur road is in a deplorable state."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363532/travel-along-the-meppayyur-cheruvannur-road-is-in-a-deplorable-state"
published_at: "2026-06-03T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fcba7a80a5_2_0000_ATTACH__copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡിലൂടെയുള്ള യാത്ര ശോചനീയാവസ്ഥയില്‍

> **Lead Summary:** **ചെറുവണ്ണൂര്‍ :** മഴയെത്തും മുമ്പ് തന്നെ മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡിലൂടെയുള്ള യാത്ര ശോചനീയാവസ്ഥയിലാണന്ന് യൂത്ത് കോണ്‍ഗ്രസ് .

## Article Content

**ചെറുവണ്ണൂര്‍ :** മഴയെത്തും മുമ്പ് തന്നെ മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡിലൂടെയുള്ള യാത്ര ശോചനീയാവസ്ഥയിലാണന്ന് യൂത്ത് കോണ്‍ഗ്രസ് .

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ ഇരുചക്ര വാഹനക്കാരും, കാല്‍നട യാത്രക്കാരും വളരെ പ്രയാസപെട്ടാണ് ഈ റോഡിലൂടെ യാത്ര ചെയ്തത്.

കുഴികളും വെള്ളക്കെട്ടുകളും കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അധികാരികള്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടതും പരിഹാരം കാണേണ്ടതുമായ ഒരു പ്രധാന വിഷയമാണിത്. മഴക്കാലമായാല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാകും. ഉടന്‍ തന്നെ ഈ അവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഇതിനെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363532/travel-along-the-meppayyur-cheruvannur-road-is-in-a-deplorable-state)