---
title: "മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി പ്രവാസിലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "Membership campaign conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363568/membership-campaign-conducted"
published_at: "2026-06-03T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe116e5b1c_2_0000_ATTACH__copy.JPG"
keywords: []
---

# മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി പ്രവാസിലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **പ്രവാസിലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി. പ്രവാസി ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 2026-2029 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. 

## Article Content

**പേരാമ്പ്ര: **പ്രവാസിലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി. പ്രവാസി ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 2026-2029 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. 

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി ലത്തീഫ് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസിലീഗ് മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മു അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ.റഷീദ്, ജില്ലാ ഉപാധ്യക്ഷന്‍ ഹുസൈന്‍ കമ്മന, മുനീര്‍ കുളങ്ങര, ടി.പി. മുഹമ്മദ് , കെ. പി അബ്ദൂള്ള, മൊയ്തീന്‍ പെരിങ്ങാട്ട്, കീപ്പോട്ട് അമ്മത്, മെയ്തി കക്കിനകണ്ടി, തുടങ്ങിയവര്‍ സംസാരിച്ചു.

മൊയ്തു പുറമണ്ണില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി. സൂപ്പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363568/membership-campaign-conducted)