---
title: "കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍"
english_title: "Serious health problems await"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363572/serious-health-problems-await"
published_at: "2026-06-03T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe228b9bab_sos.jpg"
keywords: []
---

# കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

> **Lead Summary:** പേരാമ്പ്ര: ബേക്കറികളിലും ടീഷാപ്പുകളിലും പപ്‌സിനും കട്‌ലറ്റിനുമൊപ്പം കൊടുക്കുന്ന ടൊമാറ്റോ സോസുകള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അലക്ഷ്യമായ് മേശപ്പുറത്ത് വെക്കുന്ന സോസിന്റെ പാത്രത്തില്‍ അന്തരീക്ഷത്തില്‍ നിന്നും ബാക്ടീരിയയും മറ്റ് രോഗകാരികളും വന്ന് പാത്രത്തിന്റെ അഗ്രഭാഗത്ത് പുറത്തേക്കൊഴുകിയ സോസില്‍ വന്നിരിക്കും. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത്. ചായ കുടിക്കാന്‍ കയറിയാല്‍ പപ്‌സ് വാങ്ങും ഉടന്‍ തന്നെ സോസിന്റെ പാത്രമാണ് നോക്കുക. എന്നാല്‍ അത് തുറന്ന് വെച്ചതാണോ അടച്ചതാണൊ എന്ന് നമ്മള്‍ ആരും നോക്കാറില്ല.

## Article Content

പേരാമ്പ്ര: ബേക്കറികളിലും ടീഷാപ്പുകളിലും പപ്‌സിനും കട്‌ലറ്റിനുമൊപ്പം കൊടുക്കുന്ന ടൊമാറ്റോ സോസുകള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അലക്ഷ്യമായ് മേശപ്പുറത്ത് വെക്കുന്ന സോസിന്റെ പാത്രത്തില്‍ അന്തരീക്ഷത്തില്‍ നിന്നും ബാക്ടീരിയയും മറ്റ് രോഗകാരികളും വന്ന് പാത്രത്തിന്റെ അഗ്രഭാഗത്ത് പുറത്തേക്കൊഴുകിയ സോസില്‍ വന്നിരിക്കും. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത്. ചായ കുടിക്കാന്‍ കയറിയാല്‍ പപ്‌സ് വാങ്ങും ഉടന്‍ തന്നെ സോസിന്റെ പാത്രമാണ് നോക്കുക. എന്നാല്‍ അത് തുറന്ന് വെച്ചതാണോ അടച്ചതാണൊ എന്ന് നമ്മള്‍ ആരും നോക്കാറില്ല.

ഇപ്പോള്‍ ഈച്ചകള്‍ പോലുള്ള രോഗാണുവാഹകരായ ജീവികള്‍ പെരുകുന്ന സമയമായതിനാല്‍ തുറന്നുവെക്കുന്ന സോസിന്റെ പാത്രത്തില്‍ വന്നിരിക്കുകയും രോഗം പരത്തുകയും ചെയ്യുന്നു. ഈ ഭാഗമാണ് പപ്‌സിനുള്ളിലേക്ക് സോസ് കുത്തിവെക്കുന്നത്. ഇത് മൂലം രോഗാണുക്കള്‍ നേരിട്ട് ഭക്ഷണതിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാനും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു.

ചായകുടിക്കാന്‍ വരുന്നവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. സോസ് എടുത്ത ഉടന്‍ അത് അടച്ച് വെക്കാന്‍ ശ്രദ്ധിക്കുക. ഇത് ജനങ്ങളുടെ ആവശ്യമാണ്. അല്ലെങ്കില്‍ രോഗം വന്നതിന് ശേഷം പഴി പറഞ്ഞിട്ട് കാര്യവുമില്ല. മാത്രവുമല്ല ഇത് കടക്കാരും ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. ചായകുടിച്ച് എഴുന്നേല്‍ക്കുന്നവരുടെ മേശ ഉടന്‍ തന്നെ വ്യത്തിയാക്കുന്ന കാര്യവും സോസ് പോലുള്ള സാധനങ്ങള്‍ ഭദ്രമായി അടച്ച് വെക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങള്‍ വളരെ കൃത്യമായി പാലിക്കുന്ന കടകളും നമ്മുടെ നാട്ടില്‍ ഉണ്ട്. ജനങ്ങള്‍ തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരുതി വരെ രോഗത്തെ അകറ്റാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363572/serious-health-problems-await)