---
title: " ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി സിപിഐ എം "
english_title: "CPI(M) protests against fuel price hike at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363763/cpim-protests-against-fuel-price-hike-at-perambra"
published_at: "2026-06-04T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2130482b725_gtyr.JPG"
keywords: []
---

#  ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി സിപിഐ എം 

> **Lead Summary:** **പേരാമ്പ്ര: **പെട്രോളിയം പാചകവാതക ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പേരാമ്പ്ര: **പെട്രോളിയം പാചകവാതക ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പേരാമ്പ്ര ചെമ്പ്ര റോഡില്‍ നിന്നാരംഭിച്ച ധര്‍ണ്ണയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ധര്‍ണ്ണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി. വാസിഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ പരമാവധി ദ്രോഹിക്കാതെ ഭരണം മുന്നോട്ട് കൊണ്ടുപോകണമെന്നും, ജനജീവിതത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് എണ്ണവില വര്‍ദ്ദനവെന്നും നരേന്ദ്ര മോദിയും ബിജെപിയും അമേരിക്കയോട് എത്രത്തോളം മുട്ടിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏരിയാ സെക്ക്രട്ടറി എം കുഞ്ഞമ്മദ് അധ്യക്ഷന്‍ വഹിച്ചു. എന്‍.പി ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. സുനില്‍, വി.കെ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.വി കുഞ്ഞിക്കണ്ണന്‍, മനോജ് പരാണ്ടി, എ.കെ ബാലന്‍, വി.കെ സുനീഷ്, നഫീസ കൊയിലോത്ത്, പി. ജോന, ടി. ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363763/cpim-protests-against-fuel-price-hike-at-perambra)