---
title: "റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി ഓപ്പറേഷന്‍ ''തൂഫാന്‍''"
english_title: "Operation 'Toofan' seizes cannabis at railway station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363775/operation-toofan-seizes-cannabis-at-railway-station"
published_at: "2026-06-04T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2137e56c218_kngh.JPG"
keywords: []
---

# റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി ഓപ്പറേഷന്‍ ''തൂഫാന്‍''

> **Lead Summary:** പാലക്കാട് : കേരള സര്‍ക്കാരിന്റെ പുതിയ ലഹരിവിരുദ്ധ പദ്ധതി 'ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവ് പിടികൂടി. സംശയാസ്പദമായി ഇരുന്ന ഒഡീഷ സ്വദേശികളായ മുനിബാര്‍ ദിഗാല്‍ , അന്ത ദളബഹേര എന്നിവരുടെ ബാഗുകളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 13.729 കിലോഗ്രാമോളം ഉണങ്ങിയ വിപണിവില ഏകദേശം 6,86,450 രൂപയോളം വരുന്ന കഞ്ചാവാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്.

## Article Content

പാലക്കാട് : കേരള സര്‍ക്കാരിന്റെ പുതിയ ലഹരിവിരുദ്ധ പദ്ധതി 'ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവ് പിടികൂടി. സംശയാസ്പദമായി ഇരുന്ന ഒഡീഷ സ്വദേശികളായ മുനിബാര്‍ ദിഗാല്‍ , അന്ത ദളബഹേര എന്നിവരുടെ ബാഗുകളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 13.729 കിലോഗ്രാമോളം ഉണങ്ങിയ വിപണിവില ഏകദേശം 6,86,450 രൂപയോളം വരുന്ന കഞ്ചാവാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്.

ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷന്‍ എസ്ഐ എ.പി. അജിത് അശോക്, ജിആര്‍പി എസ്.ഐ പ്രവീണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. സംഘത്തില്‍ എഎസ്‌ഐ കെ.എം. ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍സ് ഒ.കെ അജീഷ്, വി.വി ശ്രീകാന്ത്, കോണ്‍സ്റ്റബിള്‍ എന്‍. ശ്രീജിത്ത് എന്നിവരും, ജിആര്‍പി ഡാന്‌സാഫ് സബ് ഡിവിഷന്‍ പാലക്കാട് അംഗങ്ങളായ എഎസ്‌ഐ അനില്‍, എഎസ്‌ഐ മണികണ്ഠന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ രജിത്, സിപിഒ മാരായ അബ്ദുള്‍ കലാം, മനേഷ്, അനൂപ് എന്നിവരും പങ്കെടുത്തു. സംഭവത്തില്‍ ജിആര്‍പി പാലക്കാട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363775/operation-toofan-seizes-cannabis-at-railway-station)