---
title: "കിടപ്പുമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍"
english_title: "Young man found hanging in bedroom at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363827/young-man-found-hanging-in-bedroom-at-changaroth"
published_at: "2026-06-04T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2161885be05_thu.JPG"
keywords: []
---

# കിടപ്പുമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **ചങ്ങരോത്ത് : **വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാനകിവയല്‍ കുന്നോത്ത് ബാലകൃഷ്ണന്റെ മകന്‍ അരുണിനെ ആണ് വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അരുണും ഭാര്യയും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ഭാര്യയാണ് ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ അരുണിനെ കാണുന്നത്.

## Article Content

**ചങ്ങരോത്ത് : **വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാനകിവയല്‍ കുന്നോത്ത് ബാലകൃഷ്ണന്റെ മകന്‍ അരുണിനെ ആണ് വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അരുണും ഭാര്യയും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ഭാര്യയാണ് ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ അരുണിനെ കാണുന്നത്.

കട്ടിലില്‍ ഇരിക്കുന്ന രീതിയില്‍ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പെരുവണ്ണാമൂഴി പൊലീസും ഫോറെന്‍സിക്ക് വിഭാഗവും പരിശോധന നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ശിവജി സേനയുടെ സജീവപ്രവര്‍ത്തകനായ അരുണ്‍ തെങ്ങുകയറ്റജോലി കോണ്‍ട്രാക്ട് എടുത്ത് ചെയ്യുന്നയാളാണ്. ഭാര്യ ജിതിന. മകന്‍ ഓംകൃഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363827/young-man-found-hanging-in-bedroom-at-changaroth)