---
title: "കുഞ്ഞിക്കാലുകളുടെ സ്പര്‍ശനത്താല്‍ ഒലീവിന്റെ അക്ഷര മുറ്റം ധന്യമായി"
english_title: "Olive's literal yard was blessed by the touch of baby feet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363866/olives-literal-yard-was-blessed-by-the-touch-of-baby-feet"
published_at: "2026-06-04T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21ae3aafa21_trrrrr.JPG"
keywords: []
---

# കുഞ്ഞിക്കാലുകളുടെ സ്പര്‍ശനത്താല്‍ ഒലീവിന്റെ അക്ഷര മുറ്റം ധന്യമായി

> **Lead Summary:** **പേരാമ്പ്ര: **കുസൃതിയുടെ കളിചിരികളുമായി കുരുന്നുകള്‍ക്ക് നവ്യാനുഭവമായി പ്രവേശനോത്സവം. അക്ഷരങ്ങളെ ആദ്യമായി ചേര്‍ത്തു വെക്കാനെത്തിയ കുഞ്ഞിക്കാലുകളുടെ സ്പര്‍ശനത്താല്‍ ഒലീവിന്റെ അക്ഷര മുറ്റം ധന്യമായി. മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ മൃഗത്തിന്റെയും മിക്കിയുടെ കൂടെയുള്ള കഥാപാത്രമായ മിനിയുടെയും വേഷം ധരിച്ച് കളിപ്പാട്ടങ്ങളും മധുരവുമായി അധ്യാപകരൊത്ത് തങ്ങളുടെ കൊച്ചനുജന്‍മാരേയും അനുജത്തിമാരേയും സ്വീകരിച്ചു.

## Article Content

**പേരാമ്പ്ര: **കുസൃതിയുടെ കളിചിരികളുമായി കുരുന്നുകള്‍ക്ക് നവ്യാനുഭവമായി പ്രവേശനോത്സവം. അക്ഷരങ്ങളെ ആദ്യമായി ചേര്‍ത്തു വെക്കാനെത്തിയ കുഞ്ഞിക്കാലുകളുടെ സ്പര്‍ശനത്താല്‍ ഒലീവിന്റെ അക്ഷര മുറ്റം ധന്യമായി. മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ മൃഗത്തിന്റെയും മിക്കിയുടെ കൂടെയുള്ള കഥാപാത്രമായ മിനിയുടെയും വേഷം ധരിച്ച് കളിപ്പാട്ടങ്ങളും മധുരവുമായി അധ്യാപകരൊത്ത് തങ്ങളുടെ കൊച്ചനുജന്‍മാരേയും അനുജത്തിമാരേയും സ്വീകരിച്ചു.

സ്‌കൂള്‍ മാനേജര്‍ ടി.പി. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. അഖില്‍ എസ് കുമാര്‍ (ആയ്യൂര്‍വേദ ഫിസിഷന്‍, പാരന്റിംഗ് കോച്ച്) ഉദ്ഘാടാനം ചെയ്തു. രക്ഷിതാക്കള്‍ക്കായ് പാരന്റിംഗ് ക്ലാസ് നയിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാകള്‍ക്കും ഉള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കി. നഴ്സറി ക്ലാസില്‍ നിന്നും ശരിയായ അടിത്തറ ലഭിച്ചെങ്കില്‍ മാത്രമേ ഭാവിയിലേക്ക് കൃത്യമായ ദിശാബോധം വളര്‍ത്താന്‍ കഴിയു എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ.വി. മുഖ്യ പ്രഭാഷണം നടത്തി. നൂറ് കണക്കിന് രക്ഷിതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പിടിഎ പ്രസിഡന്റെ പി.ടി. അഷറഫ് സംസാരിച്ചു. കെജി ഹെഡ് ഇ.എം ലീന സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.പി ദീപ നന്ദിയും പറഞ്ഞു. അധ്യാപകരായ പി സജില, ടി മിനിമോള്‍, എന്‍.പി ദീപ, മുബഷീന എന്നിവര്‍ നേതൃത്വം നല്‍കി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363866/olives-literal-yard-was-blessed-by-the-touch-of-baby-feet)