---
title: "തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു"
english_title: "A young man riding a scooter died in an accident when he was run over by a street dog"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363944/a-young-man-riding-a-scooter-died-in-an-accident-when-he-was-run-over-by-a-street-dog"
published_at: "2026-06-05T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22635d97321_thum.JPG"
keywords: []
---

# തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂര്‍ അതുല്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ തുമ്പ ശാന്തിനഗര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. അമ്മയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷന്‍കടവ് നെഹ്‌റു ജംഗ്ഷനില്‍ നിന്നും വരികയായിരുന്നു അതുല്‍. ഈ സമയം ഒരു തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. നായയുടെ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍

## Article Content

**തിരുവനന്തപുരം: **തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂര്‍ അതുല്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ തുമ്പ ശാന്തിനഗര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. അമ്മയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷന്‍കടവ് നെഹ്‌റു ജംഗ്ഷനില്‍ നിന്നും വരികയായിരുന്നു അതുല്‍. ഈ സമയം ഒരു തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. നായയുടെ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍

അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് അതുലിനെയും അമ്മയെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മ ജിഷയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

തുമ്പ വിഎസ്എസ്‌സിയിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ അതുല്‍ കോഴിക്കോട് സ്വദേശിയാണെങ്കിലും വി.എസ്.എസ്.സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363944/a-young-man-riding-a-scooter-died-in-an-accident-when-he-was-run-over-by-a-street-dog)