---
title: "കര്‍ഷകരെയും ഫാം തൊഴിലാളികളെയും ആദരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് "
english_title: "Malabar Gold and Diamonds honors farmers and farm workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363996/malabar-gold-and-diamonds-honors-farmers-and-farm-workers"
published_at: "2026-06-05T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a227ac69d741_nnnnnnnnnnnnnnnnnn.JPG"
keywords: []
---

# കര്‍ഷകരെയും ഫാം തൊഴിലാളികളെയും ആദരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 

> **Lead Summary:** **പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമിന്റെ നേതൃത്വത്തില്‍ കര്‍ഷകരെയും പേരാമ്പ്ര ഗവ. ഫാമിലെ തൊഴിലാളികളെയും ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമിന്റെ നേതൃത്വത്തില്‍ കര്‍ഷകരെയും പേരാമ്പ്ര ഗവ. ഫാമിലെ തൊഴിലാളികളെയും ആദരിച്ചു.

മണ്ണറിഞ്ഞ് അധ്വാനിക്കുന്ന കര്‍ഷകരെയും തൊഴിലാളികളെയും ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോറൂം അധികൃതര്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തില്‍ കര്‍ഷകരും ഫാം തൊഴിലാളികളും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അവര്‍ പറഞ്ഞു.

ചടങ്ങില്‍ പ്രദേശത്തെ മികച്ച കര്‍ഷകനായ കീഴലത്ത് കുഞ്ഞിരാമനെ പ്രത്യേകം ആദരിച്ചു. മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂം ഹെഡ് കെ.കെ റനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിനേഷ് സ്വാഗതം പറഞ്ഞു. പി.സി ഷെമീര്‍, നിഘോഷ്, കെ.കെ അരുണ്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363996/malabar-gold-and-diamonds-honors-farmers-and-farm-workers)