---
title: "അമ്മ അറിയാന്‍ ലോകത്തിലെ ആദ്യ ജനകീയ സിനിമ"
english_title: "The world's first popular movie to know about mother"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364006/the-worlds-first-popular-movie-to-know-about-mother"
published_at: "2026-06-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22861464673_sssssssssssssssssssssssss.JPG"
keywords: []
---

# അമ്മ അറിയാന്‍ ലോകത്തിലെ ആദ്യ ജനകീയ സിനിമ

> **Lead Summary:** **മേപ്പയ്യൂര്‍: **റിഥം ആര്‍ട്ടിസ്റ്റ്‌സ് കളക്ടീവ് മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിച്ചു. വ്യവസ്ഥയുടെ നൃശംസതകള്‍ക്കെതിരെ കലയിലൂടെ കലാപം ചെയ്ത ചലച്ചിത്രകാരനായിരുന്നു ജോണ്‍ അബ്രഹാം. ജീവിതത്തോട് പുലര്‍ത്തിയ സത്യസന്ധത അദ്ദേഹത്തെ അസാധാരണനാക്കി. എ. സുബാഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കറിയാ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. അമ്മ അറിയാനെന്ന സിനിമ മലയാളത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യ ജനകീയസിനിമയാണെന്നും ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ അദ്ദേഹം പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍: **റിഥം ആര്‍ട്ടിസ്റ്റ്‌സ് കളക്ടീവ് മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിച്ചു. വ്യവസ്ഥയുടെ നൃശംസതകള്‍ക്കെതിരെ കലയിലൂടെ കലാപം ചെയ്ത ചലച്ചിത്രകാരനായിരുന്നു ജോണ്‍ അബ്രഹാം. ജീവിതത്തോട് പുലര്‍ത്തിയ സത്യസന്ധത അദ്ദേഹത്തെ അസാധാരണനാക്കി. എ. സുബാഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കറിയാ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. അമ്മ അറിയാനെന്ന സിനിമ മലയാളത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യ ജനകീയസിനിമയാണെന്നും ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ അദ്ദേഹം പറഞ്ഞു.

**

അമ്മ അറിയാന്‍ സിനിമയുടെ നിര്‍മ്മാണ ചുമതല വഹിച്ച ഒഡേസ മൂവീസിന്റെ സംഘാടകന്‍ അമ്മദ് ചാലിലിനെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ മേപ്പയ്യൂര്‍ ബാലന്‍ മെമന്റോ നല്‍കി ആദരിച്ചു. വി.പി. സതീശന്‍, പി.കെ. പ്രിയേഷ് കുമാര്‍, വി.എ. ബാലകൃഷ്ണന്‍, ബൈജു മേപ്പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. അമ്മ അറിയാന്‍ സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന മ്യൂസിക് നൈറ്റിന് രാജേന്ദ്രന്‍ മാണിയോട്ട്, പ്രേമന്‍ പാമ്പിരികുന്ന്, മുരളി നാദം എന്നിവര്‍ നേതൃത്വം നല്‍കി.

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364006/the-worlds-first-popular-movie-to-know-about-mother)