---
title: "ഡികെടിഎഫ് ജനറല്‍ സെക്രട്ടറിയായി കെ.കെ. ദാമോധരന്‍ മൊട്ടന്തറയെ തെരഞ്ഞെടുത്തു"
english_title: "K.K. Damodaran elected Mottanthara as DKTF General Secretary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364045/kk-damodaran-elected-mottanthara-as-dktf-general-secretary"
published_at: "2026-06-05T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a10987af5_sasi.JPG"
keywords: []
---

# ഡികെടിഎഫ് ജനറല്‍ സെക്രട്ടറിയായി കെ.കെ. ദാമോധരന്‍ മൊട്ടന്തറയെ തെരഞ്ഞെടുത്തു

> **Lead Summary:** **ബാലുശ്ശേരി:** ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബാലുശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായി കെ.കെ ദാമോധരന്‍ മൊട്ടന്തറയെ തെരഞ്ഞെടുത്തു. നിയോജക മണ്ഡലം പ്രസിഡണ്ടായ ശശിധരന്‍ മങ്ങര, നിയമന ഉത്തരവ് കെ.കെ ദാമോധരന് കൈമാറി. നേരത്തെ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദാമോധരന് കൃഷിവകുപ്പില്‍ ജോലി ലഭിക്കുകയും പിന്നീട് സെയില്‍ടാക്‌സ് ജോലിയിലേക്ക് മാറുകയും ദിര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുകയും ചെയ്തു.

## Article Content

**ബാലുശ്ശേരി:** ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബാലുശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായി കെ.കെ ദാമോധരന്‍ മൊട്ടന്തറയെ തെരഞ്ഞെടുത്തു. നിയോജക മണ്ഡലം പ്രസിഡണ്ടായ ശശിധരന്‍ മങ്ങര, നിയമന ഉത്തരവ് കെ.കെ ദാമോധരന് കൈമാറി. നേരത്തെ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദാമോധരന് കൃഷിവകുപ്പില്‍ ജോലി ലഭിക്കുകയും പിന്നീട് സെയില്‍ടാക്‌സ് ജോലിയിലേക്ക് മാറുകയും ദിര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.കെ ദാമോധരന്‍ കോഴിക്കോട് എന്‍ജിഒ അസോസിയേഷനില്‍ പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ്. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ കമ്മിറ്റികളും നിര്‍ജ്ജീവമായ അവസ്ഥയിലാണുള്ളതെന്നും ഈ കമ്മിറ്റികള്‍ പുന: സംഘടിപ്പിക്കുകയും നല്ല രീതിയില്‍ മണ്ഡലം കമ്മിറ്റികളുടെപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതെന്ന് നിയോജക മണ്ഡലം പ്രസിഡണ്ടായ ശശിധരന്‍ മങ്ങര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364045/kk-damodaran-elected-mottanthara-as-dktf-general-secretary)