---
title: "'ദേവാരണ്യം' പദ്ധതിയുടെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ വൃക്ഷത്തൈ നട്ടു"
english_title: "As part of the 'Devaranyam' project, a tree sapling was planted in the temple premises"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364047/as-part-of-the-devaranyam-project-a-tree-sapling-was-planted-in-the-temple-premises"
published_at: "2026-06-05T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a229fefb2f73_elamaran.JPG"
keywords: []
---

# 'ദേവാരണ്യം' പദ്ധതിയുടെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ വൃക്ഷത്തൈ നട്ടു

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 'ദേവാരണ്യം' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തില്‍ വൃക്ഷത്തൈ നട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 'ദേവാരണ്യം' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തില്‍ വൃക്ഷത്തൈ നട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ടെസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ് എം ശ്രീഹരി, ടെസ്റ്റ് ബോര്‍ഡ് അംഗങ്ങളായ നാഗത്തു ചന്ദ്രശേഖരന്‍, വിജയലക്ഷ്മി നമ്പ്യാര്‍, അഭിലാഷ് തെക്കയില്‍, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി രാജന്‍ കുട്ടമ്പത്ത്, സി.ടി ബാലന്‍ നായര്‍, ഗീത രാമദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364047/as-part-of-the-devaranyam-project-a-tree-sapling-was-planted-in-the-temple-premises)