---
title: "പേരാമ്പ്ര സ്വദേശി ഖത്തറില്‍ മരണപ്പെട്ടു "
english_title: "Perambra native dies in Qatar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36410/perambra-native-dies-in-qatar"
published_at: "2022-04-07T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f19665d0b5_DEAD1.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശി ഖത്തറില്‍ മരണപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര** : വാല്യക്കോട് കോഴിക്കോട്ടു കണ്ടി കുഞ്ഞിമ്മൊയ്തിയുടെ മകന്‍ സിറാജ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഖത്തറില്‍ മരണപ്പെട്ടു.

## Article Content

**പേരാമ്പ്ര** : വാല്യക്കോട് കോഴിക്കോട്ടു കണ്ടി കുഞ്ഞിമ്മൊയ്തിയുടെ മകന്‍ സിറാജ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഖത്തറില്‍ മരണപ്പെട്ടു.

നോമ്പ് തുറന്ന ശേഷം ജോലിക്ക് പോകുന്നതിനിടയില്‍ വാഹനത്തില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട സിറാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

മാതാവ് പരേതയായ ഖദീജ. ഭാര്യ ഷഹര്‍ബാന്‍. മക്കള്‍ അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമ്മദ്, അസ്‌ലിന്‍ഷാ മുഹമ്മദ്, അല്‍ഹന്‍ഷ മുഹമ്മദ്.

സഹോദരങ്ങള്‍ റഫീഖ്, സീനത്ത്, ഹമദ്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ജനാസ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഖബറടക്കം ചേനോളി ജുമ്അ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36410/perambra-native-dies-in-qatar)