---
title: "പരിസ്ഥിതി ബോധ വത്ക്കരണ ക്ലാസ്സും വന്യ ജീവി ഫോട്ടോ പ്രദര്‍ശനവും നടത്തി"
english_title: "Environmental awareness class and wildlife photo exhibition held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364209/environmental-awareness-class-and-wildlife-photo-exhibition-held"
published_at: "2026-06-06T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c232dece0_2_0000_ATTACH__copy.JPG"
keywords: []
---

# പരിസ്ഥിതി ബോധ വത്ക്കരണ ക്ലാസ്സും വന്യ ജീവി ഫോട്ടോ പ്രദര്‍ശനവും നടത്തി

> **Lead Summary:** **പേരാമ്പ്ര: **അന്താ രാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്ററും ,വനിതാ വിംഗിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് പരിസ്ഥിതി ബോധ വത്ക്കരണ ക്ലാസ്സും വന്യ ജീവി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **അന്താ രാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്ററും ,വനിതാ വിംഗിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് പരിസ്ഥിതി ബോധ വത്ക്കരണ ക്ലാസ്സും വന്യ ജീവി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

പേരാമ്പ്ര എ.യുപി സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി സൗത്ത് ഇന്ത്യ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി വി.പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ചാപ്റ്റര്‍ സെക്രട്ടറി അബ്ദുള്ള പുനത്തില്‍ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ സെക്രട്ടറി എം.ഷംസുദ്ദീന്‍, വനിതാ വിങ്ങ് പ്രസിഡന്റ് ഇന്ദുമതി, വനിതാ വിങ്ങ് സെക്രട്ടറി പത്മിനി ഭരതശ്രീ, ഒയിസ്‌ക്ക പേരാമ്പ്ര വൈസ് പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക കെ.എസ് ഷീജഭായി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സ്മിത നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഭിജിത്ത് പേരാമ്പ്രയുടെ വീഡിയോ ഫോട്ടോ പ്രദര്‍ശനവും നടന്നു.

തുടര്‍ന്ന് ഓയിസ്‌ക പ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364209/environmental-awareness-class-and-wildlife-photo-exhibition-held)