---
title: "പരിസ്ഥിതി ദിനാഘോഷം ആഘോഷിച്ചു"
english_title: "Environment Day celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364224/environment-day-celebrated"
published_at: "2026-06-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c915c4f5a_Untitled-1_copy.JPG"
keywords: []
---

# പരിസ്ഥിതി ദിനാഘോഷം ആഘോഷിച്ചു

> **Lead Summary:** **വാളൂര്‍ : **സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ് &വായന ശാലയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷക തൊഴിലാളി അയോളി ഗോവിന്ദന് ക്ലബ്ബ് ഭാരവാഹി അജയന്‍ വൃക്ഷത്തൈ നല്‍കി വൃക്ഷത്തൈ വിതരണ ഉദ്ഘാടനം ചെയ്തു.

## Article Content

**വാളൂര്‍ : **സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ് &വായന ശാലയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷക തൊഴിലാളി അയോളി ഗോവിന്ദന് ക്ലബ്ബ് ഭാരവാഹി അജയന്‍ വൃക്ഷത്തൈ നല്‍കി വൃക്ഷത്തൈ വിതരണ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വായനശാല പരിസരത്ത് വൃക്ഷത്തൈ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെ കുറിച്ചും ,പരിസ്ഥിതി സംരക്ഷിക്കേണ്ട കടമയെക്കുറിച്ചും, വരും തലമുറകള്‍ക്ക് വേണ്ടി പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ക്ലബ്ബ് ഓര്‍മപ്പെടുത്തി.

പ്രസ്തുത ചടങ്ങില്‍ ക്ലബ്ബ് ഭാരവാഹികളായ അജയന്‍ മേലെ മുണ്ടപ്പുറത്ത്, സനൂപ് ഇടത്തില്‍, ലിനീഷ് മൂലാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364224/environment-day-celebrated)