---
title: "കീഴ്പ്പയ്യൂര്‍ എയുപി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഗേറ്റിന്റെ സമര്‍പ്പണം നടത്തി"
english_title: "The new gate constructed at Keezhapayyur AUP School was dedicated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364243/the-new-gate-constructed-at-keezhapayyur-aup-school-was-dedicated"
published_at: "2026-06-06T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23eb8253a7e_2_0000_ATTACH__copy.JPG"
keywords: []
---

# കീഴ്പ്പയ്യൂര്‍ എയുപി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഗേറ്റിന്റെ സമര്‍പ്പണം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍**: കീഴ്പ്പയ്യൂര്‍ എയുപി സ്‌കൂളിന് കണ്ടോത്ത് അസ്സയിനാറിന്റെ സ്മരണയ്ക്കായി കുടുംബം നിര്‍മ്മിച്ച് നല്‍കിയ പുതിയ ഗേറ്റിന്റെ സമര്‍പ്പണം നടത്തി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍**: കീഴ്പ്പയ്യൂര്‍ എയുപി സ്‌കൂളിന് കണ്ടോത്ത് അസ്സയിനാറിന്റെ സ്മരണയ്ക്കായി കുടുംബം നിര്‍മ്മിച്ച് നല്‍കിയ പുതിയ ഗേറ്റിന്റെ സമര്‍പ്പണം നടത്തി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വി.പി. ഷാജി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന്‍ വിനീത് പേരാമ്പ്ര മുഖ്യാതിഥിയായി.

ചടങ്ങില്‍ പുതിയ അധ്യായന വര്‍ഷത്തിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഗ്രാമ പഞ്ചായത്തംഗം കെ. എം.വിനോദന്‍ ഗ്രാമ പഞ്ചായത്തംഗം അബ്ദുറഹിമാന്‍ ഇല്ലത്തിനും, സ്‌കൂള്‍ ഡയറി ഗ്രാമ പഞ്ചായത്തംഗം ശ്രേയസ് ബാലകൃഷ്ണന്‍ പിടിഎ വൈസ് പ്രസിഡണ്ട് രാഗേഷ് കേളോത്തിനും നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ വെച്ച് എല്‍എസ്എസ് ജേതാക്കള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. പ്രധാനധ്യാപകന്‍ കെ. രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് വി. ആന്‍സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364243/the-new-gate-constructed-at-keezhapayyur-aup-school-was-dedicated)