---
title: "കുറ്റ്യാടി പുഴയില്‍ അമ്മയും മകനും ഒഴുക്കില്‍പെട്ട് അമ്മ മരണപെട്ടു .കുട്ടിക്കായി തിരച്ചില്‍ തുടരുന്നു"
english_title: "Mother and son drowned in Kuttiadi river, mother dies. Search continues for child"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364334/mother-and-son-drowned-in-kuttiadi-river-mother-dies-search-continues-for-child"
published_at: "2026-06-06T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a242db034722_2_0000_ATTACH__copy.JPG"
keywords: []
---

# കുറ്റ്യാടി പുഴയില്‍ അമ്മയും മകനും ഒഴുക്കില്‍പെട്ട് അമ്മ മരണപെട്ടു .കുട്ടിക്കായി തിരച്ചില്‍ തുടരുന്നു

> **Lead Summary:** **പാലേരി:** കുറ്റ്യാടി പുഴയില്‍ തോട്ടത്താംക്കണ്ടി ഭാഗത്ത് അമ്മയും മകനും ഒഴുക്കില്‍പെട്ടു. അമ്മ മരണപെട്ടു. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.

## Article Content

**പാലേരി:** കുറ്റ്യാടി പുഴയില്‍ തോട്ടത്താംക്കണ്ടി ഭാഗത്ത് അമ്മയും മകനും ഒഴുക്കില്‍പെട്ടു. അമ്മ മരണപെട്ടു. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.

കൈതേരിമുക്ക് മോങ്ങന്‍പാറ ഭാഗത്ത് അലക്കാന്‍ പോയ അമ്മയും മകനുമാണ് ഒഴുക്കില്‍ പെട്ടത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. അമ്മ അലക്കുന്നതിനിടയില്‍ മകന്‍ ഒഴുക്കില്‍ പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി അമ്മയായ രമ്യയും പുഴയില്‍ ഇറങ്ങുകയായിരുന്നു.

രമ്യയും ഒഴുക്കില്‍ പെടുകയായിരുന്നു.ഓടി കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്‌നി രക്ഷാസേനാ അംഗങ്ങളും ചേര്‍ന്ന് രമ്യയെ പുറത്തെടുത്ത് കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര ഫയര്‍ഫോഴ്‌സും നാദാപുരം ഫയര്‍ഫോഴ്‌സും തിരച്ചില്‍തുടരുന്നു.

അണ്ടിക്കുന്നുമ്മല്‍ സുധീഷിന്റെ ഭാര്യയാണ് രമ്യ(36). രമ്യ കടിയങ്ങാട് സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്തു വരികയാണ്.ശിവനന്ദിനായി അഗ്‌നി രക്ഷാ സേനാ സ്‌കൂബാ അംഗങര്‍ തിരച്ചില്‍ തുടരുന്നു. ശിവനന്ദ് കുന്നശ്ശേരി ഗവ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

**
**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364334/mother-and-son-drowned-in-kuttiadi-river-mother-dies-search-continues-for-child)