---
title: "കുറ്റ്യാടി പുഴയില്‍  ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ചു"
english_title: "A mother and son were swept away by the current in the Kuttiadi River and died."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364345/a-mother-and-son-were-swept-away-by-the-current-in-the-kuttiadi-river-and-died"
published_at: "2026-06-06T20:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24446b9abe3_Untitled-1_copy.JPG"
keywords: []
---

# കുറ്റ്യാടി പുഴയില്‍  ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ചു

> **Lead Summary:** **പാലേരി: **കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ചു.അന്തികുന്നുമ്മല്‍ തൊട്ടത്തില്‍ കണ്ടി സുധീഷിന്റെ ഭാര്യയാണ് രമ്യ , മകനായ ശിവനന്ദ് എന്നിവരാണ് മരിച്ചത്.

## Article Content

**പാലേരി: **കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ചു.അന്തികുന്നുമ്മല്‍ തൊട്ടത്തില്‍ കണ്ടി സുധീഷിന്റെ ഭാര്യയാണ് രമ്യ , മകനായ ശിവനന്ദ് എന്നിവരാണ് മരിച്ചത്.

കൈതേരിമുക്ക് മോങ്ങന്‍പാറ ഭാഗത്ത് അലക്കാന്‍ പോയതായിരുന്നു അമ്മയും മകനും. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം.  രമ്യ അലക്കുന്നതിനിടയില്‍ മകനായ ശിവനന്ദ് ഒഴുക്കില്‍ പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി പുഴയില്‍ ഇറങ്ങിയ രമ്യയും ഒഴുക്കില്‍ പെടുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്‌നി രക്ഷാസേനാ അംഗങ്ങളും ചേര്‍ന്ന് രമ്യയെ പുറത്തെടുത്ത് കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിവനന്ദിനായി അഗ്‌നി രക്ഷാ സേനാ സ്‌കൂബാ അംഗങര്‍ നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി എട്ടുമണിയോടെ ശിവനന്ദിനെ കണ്ടെത്തിയത്.

രമ്യ കടിയങ്ങാട് സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്തു വരികയാണ്. ശിവനന്ദ് കുന്നശ്ശേരി ഗവ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364345/a-mother-and-son-were-swept-away-by-the-current-in-the-kuttiadi-river-and-died)