---
title: "പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു"
english_title: "Four-month-old baby girl dies after milk gets stuck in throat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364357/four-month-old-baby-girl-dies-after-milk-gets-stuck-in-throat"
published_at: "2026-06-06T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2456d9cdc7e_tttttttttttttttt.JPG"
keywords: []
---

# പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

> **Lead Summary:** **പാലേരി : **പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പതികളുടെ മകള്‍ ഇനായയാണ് മരിച്ചത്. ഇന്ന് കാലത്തായിരുന്നു സംഭവം. രാവിലെ കുഞ്ഞിന് പാല്‍ നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടുകയായിരുന്നു.

## Article Content

**പാലേരി : **പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പതികളുടെ മകള്‍ ഇനായയാണ് മരിച്ചത്. ഇന്ന് കാലത്തായിരുന്നു സംഭവം. രാവിലെ കുഞ്ഞിന് പാല്‍ നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടുകയായിരുന്നു.

അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364357/four-month-old-baby-girl-dies-after-milk-gets-stuck-in-throat)