---
title: "പുലിയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി "
english_title: "Unknown creature resembling a tiger discovered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364481/unknown-creature-resembling-a-tiger-discovered"
published_at: "2026-06-07T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25311f76017_rtyyyyyyyyyyy.JPG"
keywords: []
---

# പുലിയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി 

> **Lead Summary:** **പന്തിരിക്കര: **ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ പുലിയോട് സാദ്യശൃമുള്ള അജ്ഞാത ജീവി വളര്‍ത്തു മൃഗത്തെ കൊന്നുതിന്നു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ വീടിന്റെ പുറത്ത് നിന്നും വളര്‍ത്തുനായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ 3 മാസം പ്രായമായ നായക്കുട്ടിയെ അജ്ഞാത ജീവി എടുത്തുകൊണ്ട് പോയതായി മനസ്സിലായത്. 4.45 ഓടെ വലിയ ഒരുജീവി ഓടിപ്പോകുന്നതായി ഉടമസ്ഥനായ ഷഗില്‍ കണ്ടതായി പറയുന്നു. ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.

## Article Content

**പന്തിരിക്കര: **ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ പുലിയോട് സാദ്യശൃമുള്ള അജ്ഞാത ജീവി വളര്‍ത്തു മൃഗത്തെ കൊന്നുതിന്നു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ വീടിന്റെ പുറത്ത് നിന്നും വളര്‍ത്തുനായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ 3 മാസം പ്രായമായ നായക്കുട്ടിയെ അജ്ഞാത ജീവി എടുത്തുകൊണ്ട് പോയതായി മനസ്സിലായത്. 4.45 ഓടെ വലിയ ഒരുജീവി ഓടിപ്പോകുന്നതായി ഉടമസ്ഥനായ ഷഗില്‍ കണ്ടതായി പറയുന്നു. ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.

പിന്നീട് നടത്തിയ തിരച്ചിലില്‍ നായകുട്ടിയുടെ തലമാത്രമാണ് കണ്ടത്. ഉടല്‍ അജ്ഞാത ജീവി തിന്നതായി കരുതുന്നു. സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ഗ്രാമ പഞ്ചായ ആംഗം കെ.ബി താര എന്നിവര്‍ ഉടമസ്ഥനായ ഷഗിലിന്റെ വീട് സന്ദര്‍ശിച്ചു. പ്രദേശത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യമുണ്ടായതും വളര്‍ത്തു മൃഗത്തെ കൊന്നുതിന്നുകയും ചെയ്ത സംഭവം ജനങ്ങളില്‍ ആശങ്ക പരത്തിയിരിക്കുകയാണെന്നും പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും ഗ്രാമ പഞ്ചായത്ത് അംഗം കെ.ബി താര ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364481/unknown-creature-resembling-a-tiger-discovered)