---
title: "പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയപ്പൊലിമ"
english_title: "Vijayapolima at Palora Higher Secondary School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364534/vijayapolima-at-palora-higher-secondary-school"
published_at: "2026-06-07T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a255dd48c466_lailu.JPG"
keywords: []
---

# പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയപ്പൊലിമ

> **Lead Summary:** **ഉള്ള്യേരി: **പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയപ്പൊലിമ. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും അനുമോദിക്കാനാണ് വിജയപ്പൊലിമ സംഘടിപ്പിച്ചത്.

## Article Content

**ഉള്ള്യേരി: **പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയപ്പൊലിമ. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും അനുമോദിക്കാനാണ് വിജയപ്പൊലിമ സംഘടിപ്പിച്ചത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയില്‍ കുറുമ്പൊയില്‍ അനുമോദനം ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ 62 വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റീമ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ്, പ്രിന്‍സിപ്പല്‍ ടി.എ ശ്രീജിത്ത്, പി.ടി എ പ്രസിഡണ്ട് ഇ. എം ബഷീര്‍, പ്രധാനാധ്യാപിക ആര്‍.വി സരിത, ബി.എന്‍ ജീന, എന്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ എസ്. ശ്രീചിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364534/vijayapolima-at-palora-higher-secondary-school)