---
title: "പൂവ്വം മരത്തെ ആദരിച്ച് ഓയിസ്‌ക"
english_title: "OISCA honors Poovvam tree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364536/oisca-honors-poovvam-tree"
published_at: "2026-06-07T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25672b42e7c_2_0000_ATTACH__copy.JPG"
keywords: []
---

# പൂവ്വം മരത്തെ ആദരിച്ച് ഓയിസ്‌ക

> **Lead Summary:** **കായണ്ണ : **ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പൂവ്വം മരത്തെ ആദരിച്ചു.

## Article Content

**കായണ്ണ : **ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പൂവ്വം മരത്തെ ആദരിച്ചു.

കായണ്ണ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ അയ്യപ്പന്‍ കാവില്‍ സംരക്ഷിച്ചു വരുന്ന, കേരളത്തില്‍ തന്നെ അപൂര്‍വ്വമായ നൂറ്റാണ്ടുകളുടെ പഴക്കത്തില്‍ ആകാശംമുട്ടി വളര്‍ന്നു നില്‍ക്കുന്ന വന്‍ പൂവ്വം മരത്തെയാണ് ആദരിച്ചത്.

കായണ്ണ ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങ് ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. കായണ്ണ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. വടകര ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.

ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്റര്‍മാരായ പുനത്തില്‍ അബ്ദുള്ള, എം.ഷംസുദ്ദീന്‍, ഡോക്ടര്‍ സനല്‍കുമാര്‍, ഓയിസ്‌ക മുന്‍ പ്രസിഡന്റുമാരായ മൊയ്തീന്‍, സി.വി സുജിത്ത്, വൈസ് പ്രസിഡന്റ് എം. റഷീദ്, ക്ഷേത്രം രക്ഷാധികാരി പത്മരാജന്‍, ഖജാന്‍ജി വി.സി ഗിരീഷ് കുമാര്‍, ജോ. സെക്രട്ടറിമാരായ രാജേഷ് കാവിലശ്ശേരി, ബാലന്‍ പടിക്കല്‍, വൈസ് പ്രസിഡന്റ് സോമസുന്ദരന്‍, ജോഷി കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷേത്ര സെക്രട്ടറി പി.സി നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം ചെയര്‍മാന്‍ എ.സി വിനോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364536/oisca-honors-poovvam-tree)