---
title: "വേള്‍ഡ് സൈക്കിള്‍ ഡേ റാലി നടത്തി."
english_title: "World Bicycle Day rally held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364539/world-bicycle-day-rally-held"
published_at: "2026-06-07T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2571977d8de_2_0000_ATTACH__copy.JPG"
keywords: []
---

# വേള്‍ഡ് സൈക്കിള്‍ ഡേ റാലി നടത്തി.

> **Lead Summary:** **മേപ്പയ്യൂര്‍:** ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സൈക്കിള്‍ ചവിട്ടാം എന്ന സന്ദേശവുമായി ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ സൈക്കിള്‍ റാലി നടത്തി.

## Article Content

**മേപ്പയ്യൂര്‍:** ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സൈക്കിള്‍ ചവിട്ടാം എന്ന സന്ദേശവുമായി ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ സൈക്കിള്‍ റാലി നടത്തി.

ശാരീരിക മാനസിക ആരോഗ്യത്തിനും, കാര്‍ബണ്‍ മലിനീകരണം കുറക്കാനും, ഇന്ധനച്ചെലവില്ലാത്ത യാത്രയിലൂടെ സാമ്പത്തികലാഭത്തിനും സമൂഹത്തിന്റെ സുസ്ഥിരമായ ഭാവിക്കും സൈക്കിള്‍ യാത്രയുടെ പ്രാധാന്യം വിളിച്ചോതിയാണ് റാലി നടത്തിയത്.

ഹരിതാഭമായ ഭാവിക്കായി സൈക്ലിംഗ് എന്നതാണ് ഈ വര്‍ഷത്തെ ലോക സൈക്കിള്‍ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ,പയ്യോളി സൈക്കിള്‍ ക്ലബ്ബ് മേപ്പയ്യൂരും, പള്ളിക്കര സൈക്കിള്‍ കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച വേള്‍ഡ് സൈക്കിള്‍ ഡെ റാലി പേരാമ്പ്ര എം.എല്‍.എ ഫാത്തിമ തഹിലിയ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.

മേപ്പയ്യൂര്‍ ടൗണ്‍, കുയിമ്പുലുന്ത്, മഞ്ഞക്കുളം, കല്ലുമ്പുറം ജംങ്ഷന്‍, ഇരിങ്ങത്ത് ടൗണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച

റാലി ഇരിങ്ങത്ത് പാക്കനാര്‍ പുരം ഗാന്ധി സദനത്തില്‍ സമാപിച്ചു.

മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കായികാധ്യാപകന്‍ സമീര്‍ പരപ്പില്‍ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത, മേലടി ബ്ലോക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്തംഗം കെ. കുഞ്ഞിക്കണ്ണന്‍, ഗവ. ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ പ്രിന്‍സിപ്പല്‍ എം.സക്കീര്‍, പയ്യോളി സൈക്കിള്‍സ് എം.ഡി.എം.സജിത്ത്, ഡയരക്ടര്‍ കെ.എസ് സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അനില്‍ പള്ളിക്കര, കെ.എം. ശ്രീകുമാര്‍, കെ.കെ. അശോകന്‍, അനീഷ് കടവന്‍സ്, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364539/world-bicycle-day-rally-held)