---
title: "കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Car overturns in Kuttiadi pass; three injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364575/car-overturns-in-kuttiadi-pass-three-injured"
published_at: "2026-06-07T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25b694c01fd_hhhhhhhhhhhhhh.JPG"
keywords: []
---

# കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** **തൊട്ടില്‍പ്പാലം: **കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**തൊട്ടില്‍പ്പാലം: **കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ചുരത്തിലെ ഏഴാം വളവില്‍ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍, എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വര്‍ധിച്ചുവരുന്ന അപകടസാധ്യത മലയോര ഹൈവേയുടെ നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കുറ്റ്യാടി ചുരത്തില്‍ മഴക്കാലം എത്തിയതോടെ അപകടസാധ്യത വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364575/car-overturns-in-kuttiadi-pass-three-injured)