---
title: "സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹം : കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി "
english_title: "State government's betrayal of farmers: Karshaka Morcha activists staged a protest dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36458/state-governments-betrayal-of-farmers-karshaka-morcha-activists-staged-a-protest-dharna-at-perambra"
published_at: "2022-04-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd23416afc_DHARNA1.jpg"
keywords: []
---

# സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹം : കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി 

> **Lead Summary:** ** പേരാമ്പ്ര** : സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

** പേരാമ്പ്ര** : സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ കിലോയ്ക്ക് 50 രൂപ നിരക്കില്‍ നാളികേരം സംഭരിക്കുക, അന്യായമായി വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, വന്യജീവി അക്രമത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുക, കൃഷിഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പ്രകൃതിക്ഷോഭ ദുരിതാശ്വാസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ്ണ.

കര്‍ഷക മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

കേരളം ഭരിക്കുന്നത് കര്‍ഷക വിരുദ്ധ സര്‍ക്കാറാണെന്നും, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ചെയ്യുന്ന പദ്ധതികള്‍ പോലും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന് എം. മോഹനന്‍ കുറ്റപ്പെട്ടുത്തി.

കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിനീഷ് എടവരാട് അധ്യക്ഷത വഹിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ. രജീഷ്, ഇല്ലത്ത് മോഹനന്‍, രാഗേഷ് തറമല്‍, കെ. രാഘവന്‍, പി.എം. സജീവന്‍, എന്‍.ഇ. ചന്ദ്രന്‍, ടി.എം. ഹരിദാസ്, കെ.പി. ബാബു, കെ.പി.ടി. വല്‍സലന്‍, കെ. ശ്രീധരന്‍, ടി.പി. ദാമോദരന്‍, ശ്രീജിത്ത് താവന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36458/state-governments-betrayal-of-farmers-karshaka-morcha-activists-staged-a-protest-dharna-at-perambra)