---
title: " പ്രകൃതിക്കായൊരു കൈയ്യൊപ്പ്; എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഫലവൃക്ഷതൈ നട്ടു "
english_title: "A gesture of gratitude to nature; MSF Perambra Constituency Committee plants fruit trees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364640/a-gesture-of-gratitude-to-nature-msf-perambra-constituency-committee-plants-fruit-trees"
published_at: "2026-06-08T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a265c5323226_gty.jpg"
keywords: []
---

#  പ്രകൃതിക്കായൊരു കൈയ്യൊപ്പ്; എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഫലവൃക്ഷതൈ നട്ടു 

> **Lead Summary:** **മേപ്പയ്യൂര്‍: **ധാര സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ''പ്രകൃതിക്കായൊരു കൈയ്യൊപ്പ്'' എന്ന പ്രമേയത്തില്‍ എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈ നട്ടു.

## Article Content

**മേപ്പയ്യൂര്‍: **ധാര സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ''പ്രകൃതിക്കായൊരു കൈയ്യൊപ്പ്'' എന്ന പ്രമേയത്തില്‍ എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈ നട്ടു.

കീഴരിയൂരില്‍ വെച്ച് കെഎസ്ടിയു മുന്‍ സംസ്ഥാന സെക്രട്ടറി എ.പി അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം സത്താര്‍ കീഴരിയൂര്‍, നിയോജക മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി അന്‍സില്‍ കീഴരിയൂര്‍, വൈസ് പ്രസിഡന്റ് ഷുഐബ് തറമ്മല്‍, സെക്രട്ടറി മുഹമ്മദ് ഷാ, ബാസിത്ത് എടവരാട്, അക്മല്‍ റിയാസ്, ഇഹ്‌സാന്‍, മുഹമ്മദ് ഫര്‍ഹാന്‍, റാസിന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364640/a-gesture-of-gratitude-to-nature-msf-perambra-constituency-committee-plants-fruit-trees)