---
title: "കെഎസ്ആര്‍ടിസി ബസ് റൂട്ട് പുന:സ്ഥാപിക്കണം; എംഎല്‍എയ്ക്ക് നിവേദനം നല്‍കി ഡികെടിഎഫ് "
english_title: "KSRTC bus route should be restored; DKTF submits a petition to MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364654/ksrtc-bus-route-should-be-restored-dktf-submits-a-petition-to-mla"
published_at: "2026-06-08T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26650b105b0_sooraj.jpg"
keywords: []
---

# കെഎസ്ആര്‍ടിസി ബസ് റൂട്ട് പുന:സ്ഥാപിക്കണം; എംഎല്‍എയ്ക്ക് നിവേദനം നല്‍കി ഡികെടിഎഫ് 

> **Lead Summary:** **കായണ്ണ: **5 വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് റൂട്ട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജിന് നിവേദനം നല്‍കി.

## Article Content

**കായണ്ണ: **5 വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് റൂട്ട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജിന് നിവേദനം നല്‍കി.

തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന 14.10 താമരശ്ശേരി ഷെഡ്യൂള്‍ ബസാണ് സര്‍വ്വീസ് നിര്‍ത്തിയത്. മാനന്തവാടി-തൊട്ടില്‍പ്പാലം-പേരാമ്പ്ര-കായണ്ണ-കൂരാച്ചുണ്ട്-തലയാട്-എസ്റ്റേറ്റ് മുക്ക്-പൂനൂര്‍ വഴി താമരശ്ശേരിയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിയിരുന്ന ബസ് യാത്രാക്ലേശത്താല്‍ വലയുന്ന മലയോര മേഖലയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. മാത്രമല്ല ഈ ബസ്സിന് നല്ല കലക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ ഈ ബസ്സ് സര്‍വ്വീസ് നിലച്ചതോടെ യാത്രാക്ലേശം രൂക്ഷമാവുകയാണ് ചെയ്തത്.

മലയോര മേഖലയിലെ സാധാരണക്കാരാണ് ഏറെ പ്രയാസത്തിലായത്. ഈ ബസിന്റെ സമയം നോക്കിയാണ് പലരും ജോലിക്ക് പോകുന്നതും വരുന്നതും.

ഈ ബസ്സ് റൂട്ട് പുനഃസ്ഥാപിച്ചു കിട്ടുവാന്‍ വേണ്ടിയാണ് ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജിന് നിവേദനം നല്‍കിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ശശിധരന്‍ മങ്ങര, ജനറല്‍ സെക്രട്ടറി കെ.കെ ദാമോദരന്‍ , വി.കെ സുരേഷ് കുമാര്‍, എന്‍ ചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364654/ksrtc-bus-route-should-be-restored-dktf-submits-a-petition-to-mla)