---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "A congratulatory audience was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364664/a-congratulatory-audience-was-organized"
published_at: "2026-06-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2670f30f3f4_lailu.JPG"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കാവില്‍ ഹരിത സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്ലസ്ടു, എസ്.എസ്.എല്‍.സി, യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

## Article Content

**നടുവണ്ണൂര്‍ : **കാവില്‍ ഹരിത സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്ലസ്ടു, എസ്.എസ്.എല്‍.സി, യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ഹരിത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒന്നാം വാര്‍ഡ് അംഗം ഹമീദ് നാട്ടി പറോല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജീബ് എലത്താരി അധ്യക്ഷത വഹിച്ചു.

ഹരിത സ്വയം സഹായ സംഘം സെക്രട്ടറി അഷ്റഫ് പനിച്ചി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രണ്ടാം വാര്‍ഡ് അംഗം സി.കെ. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364664/a-congratulatory-audience-was-organized)