---
title: "ദാറുന്നുജൂം സെക്കണ്ടറി മദ്രസ പ്രവേശനോത്സവം ശ്രദ്ധേയമായി"
english_title: "Darunnujoom Secondary Madrasa Entrance Ceremony was a highlight"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364675/darunnujoom-secondary-madrasa-entrance-ceremony-was-a-highlight"
published_at: "2026-06-08T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2676093cc06_tree.jpg"
keywords: []
---

# ദാറുന്നുജൂം സെക്കണ്ടറി മദ്രസ പ്രവേശനോത്സവം ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര: **ദാറുന്നുജൂം സെക്കണ്ടറി മദ്രസ, 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സിഐജിഐ റിസോഴ്‌സ് പേഴ്‌സണ്‍ സമീര്‍ വേളം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിന്‍സിപ്പല്‍ അഹമദ് മദീനി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ദാറുന്നുജൂം സെക്കണ്ടറി മദ്രസ, 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സിഐജിഐ റിസോഴ്‌സ് പേഴ്‌സണ്‍ സമീര്‍ വേളം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിന്‍സിപ്പല്‍ അഹമദ് മദീനി അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് റസീന, മുന്‍ പ്രധാനധ്യാപകന്‍ സി. മൊയ്തു മൗലവി, നൈന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെയും വാര്‍ഷിക പരീക്ഷയിലെ ക്ലാസ് ടോപ്പേഴ്‌സിനെയും ക്ലാസ് ഹാജര്‍ ടോപ്പേഴ്‌സിനെയും അനുമോദിച്ചു.

ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ.വി സുബൈര്‍ സ്വാഗതവും എം.എം സഫീറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364675/darunnujoom-secondary-madrasa-entrance-ceremony-was-a-highlight)