---
title: "കാരയാട് ഏക്കാട്ടൂര്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു"
english_title: "Power outages are common in the Karayat Ekattur area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36470/power-outages-are-common-in-the-karayat-ekattur-area"
published_at: "2022-04-08T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fe1dac72a1_CURR1.jpg"
keywords: []
---

# കാരയാട് ഏക്കാട്ടൂര്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

> **Lead Summary:** **കാരയാട്** : ഏക്കാട്ടൂര്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നതുമൂലം പരീക്ഷകള്‍ നടക്കുന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രയാസം അനുഭവിക്കുന്നു.

## Article Content

**കാരയാട്** : ഏക്കാട്ടൂര്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നതുമൂലം പരീക്ഷകള്‍ നടക്കുന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രയാസം അനുഭവിക്കുന്നു.

ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ തന്നെ വൈദ്യുതി മുടക്കം ഉണ്ടാവുന്നു.

റംസാന്‍ കാലമായതിനാല്‍ വൈകുന്നേരത്തെ വൈദ്യുതി മുടക്കം വീടുകളില്‍ വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

ഈ കാര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഏക്കാട്ടൂര്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.കെ. കോയക്കുട്ടി അദ്ധ്യക്ഷനായ പരിപാടിയില്‍ അനസ് കാരയാട്, അമ്മത് ചാത്തോത്ത്, ആര്‍. നൗഫല്‍, സി.എം. ഗോപാലന്‍, പി.എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36470/power-outages-are-common-in-the-karayat-ekattur-area)