---
title: "കനത്ത മഴയില്‍ ഉള്ള്യേരിയില്‍ വീട് തകര്‍ന്നു; അടിയന്തിര സഹായം ഉറപ്പ് നല്‍കി അധികൃതര്‍"
english_title: "House destroyed in Ullyeri due to heavy rain; authorities assure immediate assistance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364703/house-destroyed-in-ullyeri-due-to-heavy-rain-authorities-assure-immediate-assistance"
published_at: "2026-06-08T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a268e89cdc81_veed.jpg"
keywords: []
---

# കനത്ത മഴയില്‍ ഉള്ള്യേരിയില്‍ വീട് തകര്‍ന്നു; അടിയന്തിര സഹായം ഉറപ്പ് നല്‍കി അധികൃതര്‍

> **Lead Summary:** **ഉള്ള്യേരി: **കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഉള്ള്യേരിയില്‍ വീട് തകര്‍ന്നു വീണു. ഉള്ള്യേരി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പീടികക്കണ്ടി വിനോദിനിയുടെ വീടാണ് കനത്ത മഴയില്‍ പൂര്‍ണ്ണമായി തകര്‍ന്നത്.

## Article Content

**ഉള്ള്യേരി: **കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഉള്ള്യേരിയില്‍ വീട് തകര്‍ന്നു വീണു. ഉള്ള്യേരി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പീടികക്കണ്ടി വിനോദിനിയുടെ വീടാണ് കനത്ത മഴയില്‍ പൂര്‍ണ്ണമായി തകര്‍ന്നത്.

വിവരമറിഞ്ഞ് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രിയ പുനത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

വരും ദിവസങ്ങളിലും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364703/house-destroyed-in-ullyeri-due-to-heavy-rain-authorities-assure-immediate-assistance)