---
title: "മത്സര വിജയികള്‍ക്ക് അനുമോദനം 'വിജയോത്സവം 26' സംഘടിപ്പിച്ചു"
english_title: "'Vijayotsavam 26' organized to felicitate the competition winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364718/vijayotsavam-26-organized-to-felicitate-the-competition-winners"
published_at: "2026-06-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26a23387ea2_yuiii.jpg"
keywords: []
---

# മത്സര വിജയികള്‍ക്ക് അനുമോദനം 'വിജയോത്സവം 26' സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു, എംഎംഎന്‍എസ് പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 'വിജയോത്സവം'26' എന്ന പേരില്‍ ആദരവ് നല്‍കി. അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു, എംഎംഎന്‍എസ് പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 'വിജയോത്സവം'26' എന്ന പേരില്‍ ആദരവ് നല്‍കി. അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

മത്സര പരീക്ഷകളിലെ ഉന്നത വിജയം ഒരിക്കലും അവസാനവാക്കല്ലെന്നും, തുടക്കത്തില്‍ പിന്നിലായ പലരും പിന്നീട് ഉന്നത വിജയം നേടിയ ചരിത്രമുണ്ടെന്നും അവര്‍ പ്രസ്താവിച്ചു.

പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ പിന്നോട്ട് പോകുമ്പോള്‍ ശകാരിക്കുന്ന രക്ഷിതാക്കളും അധ്യാപകരും അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടുകയാണെന്നും തല്‍ഫലമായി ചിലര്‍ ജീവിതത്തില്‍ നിന്നുപോലും ഒളിച്ചോടുന്ന പ്രവണതകള്‍ സമൂഹത്തില്‍ വേദന ഉണ്ടാക്കുന്ന അനുഭവങ്ങള്‍ ആണെന്നും അവര്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷ്യത വഹിച്ചു. വിജയഭേരി കോ. ഓര്‍ഡിനേറ്റര്‍ ഡോ. ടി സലീം, പി.ടി അബ്ദുള്‍ അസീസ് എന്നിവര്‍ വിദ്യാര്‍ത്ഥി വ്യക്തിത്വ വികസന- മോട്ടിവേഷന്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് അനുമോദന പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പറേമ്മല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, ശ്യാമള ബാലകൃഷ്ണന്‍, രാജന്‍ പുതിയേടത്ത്, മോഹന്‍ ദാസ് ഓണിയില്‍,പി. അച്യുതന്‍, ഇ. അമ്മത് ഹാജി, എം..കെ ജയദേവന്‍, പി.ടി കുമാരന്‍, ചന്ദ്രന്‍ നാളൂര്‍, കെ. സൂസി, കെ.എം ഗോവിന്ദന്‍, സെക്രട്ടറി കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364718/vijayotsavam-26-organized-to-felicitate-the-competition-winners)