---
title: "ബഡ്സ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Buds School organized an entrance ceremony."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364753/buds-school-organized-an-entrance-ceremony"
published_at: "2026-06-08T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26d0eaa3edf_lailu.JPG"
keywords: []
---

# ബഡ്സ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കുടുംബശ്രി ജില്ലാമിഷന്‍ കോഴിക്കോടും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് ബഡ്സ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ : **കുടുംബശ്രി ജില്ലാമിഷന്‍ കോഴിക്കോടും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് ബഡ്സ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

കളിയും ചിരിയുമായി പുതിയ അധ്യായന വര്‍ഷത്തിലേക്ക് കടന്ന് വന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതരും പഞ്ചായത്ത്് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

അറിവും സംസ്‌കാരവും മൂല്യങ്ങളും ഒരുപോലെ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസാന്തരീക്ഷമാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രത്യേകത. പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഇവിടെ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ പ്രവേശനോത്സവവും ഒരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, ഒരു സമൂഹത്തിന്റെ പ്രതീക്ഷകളുടെ ആഘോഷം കൂടിയാണ് 

കാവുന്തറ പള്ളിയത്ത് കുനി ബഡ്‌സ് സ്‌കൂളില്‍ വെച്ച് നടത്തിയ പ്രവേശനോത്സവം നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി കുട്ടികള്‍ക്ക് വ്യത്യസ്ത കഴിവുകളാണുള്ളതെന്നും, അവരുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോല്‍സാഹനം നല്‍കാനുള്ള സ്ഥാപനമാണ് ബഡ്സ് സ്‌കൂളെന്നും,അതിനനുസരിച്ചുള്ള പ്രവര്‍ത്തനം ടീച്ചേഴ്സിന്റെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും അവര്‍ പറഞ്ഞു. 

സി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പി. സുജ, ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍ കൃഷ്ണദാസ് ചീടത്തില്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീറ മാവോളി, ദില്‍ഷ മക്കാട്ട്, ലീല ഭഗവതി കണ്ടി. ഗ്രീഷ്മ പ്രസൂണ്‍, എന്‍. നിസ്സാര്‍, . സത്യന്‍, പ്രൊഫ: വി.കെ അബ്ദുള്ള,. പി.എം രാജന്‍, മജീത് കട്ടയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള് യൂനിഫോം നടുവണ്ണൂര്‍ ഡേ മാര്‍ട്ടും, പഠനോപകരണം റീജനല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് നടുവണ്ണൂര്‍, സന ഫാന്‍സിയും, പഠനകിറ്റ് സി.ഡി എസ്സ് നടുവണ്ണൂരും വിതരണം ചെയ്തു. ലിജി തേച്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിന് എം.എം. രേഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364753/buds-school-organized-an-entrance-ceremony)