---
title: "വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; യുവാവ് അറസ്റ്റില്‍"
english_title: "Home invasion and assault; youth arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364780/home-invasion-and-assault-youth-arrested"
published_at: "2026-06-08T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a270558b4652_vvvvvvvvvvvvvvv.JPG"
keywords: []
---

# വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; യുവാവ് അറസ്റ്റില്‍

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര കൊപ്പം കണ്ടി താഴെ പ്രദേശത്തെ കൊപ്പംകണ്ടി വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ച് കയറി 2 പേരെ കുത്തി പരുക്കേല്‍പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 18 ന് രാത്രി 9.30 നാണ് സംഭവം. പുറവൂര്‍ മുതുവണ്ണാച്ച കൊടുമയില്‍ മുഹമ്മദലി മൂസയെ ആണ് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.എം.സജീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര കൊപ്പം കണ്ടി താഴെ പ്രദേശത്തെ കൊപ്പംകണ്ടി വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ച് കയറി 2 പേരെ കുത്തി പരുക്കേല്‍പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 18 ന് രാത്രി 9.30 നാണ് സംഭവം. പുറവൂര്‍ മുതുവണ്ണാച്ച കൊടുമയില്‍ മുഹമ്മദലി മൂസയെ ആണ് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.എം.സജീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കിഴക്കന്‍ പേരാമ്പ്ര കൊപ്പംകണ്ടി ഹമീദ്, അനിയന്‍ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭര്‍ത്താവായ മുഹമ്മദലി കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റു ഹമീദിന്റെ കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു. സംഭവത്തിനുശേഷം അലി വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നും, കുടുംബവഴക്കിനെത്തിടര്‍ന്നു ഇതിനുമുന്‍പും അലി വീട് അക്രമിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതിക്കെതിരെ കേസ് കൊടുത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.എം സജീര്‍, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ അനന്തകൃഷ്ണന്‍, കെ മുനീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.പി അനൂപ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വീട് ആക്രമിച്ച കേസിലും പിതാവിനെ കുത്തിയ കേസിലുമായി രണ്ട് കേസാണ് എടുത്തത്. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് 2 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364780/home-invasion-and-assault-youth-arrested)