---
title: "പഞ്ചായത്ത് വനിതാ അംഗത്തിനെ വധിക്കാന്‍ ശ്രമിച്ചതായി പരാതി"
english_title: "Complaint of attempted murder of female panchayat member"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364803/complaint-of-attempted-murder-of-female-panchayat-member"
published_at: "2026-06-09T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2789bf979b8_gff.JPG"
keywords: []
---

# പഞ്ചായത്ത് വനിതാ അംഗത്തിനെ വധിക്കാന്‍ ശ്രമിച്ചതായി പരാതി

> **Lead Summary:** **കൂത്താളി **: കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ധര്‍മ്മ കുന്നുമ്മല്‍ ധന്യ രമേശിന് നേരെ ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ബീറിന്റെ കുപ്പി എറിഞ്ഞു വധിക്കാന്‍ ശ്രമിച്ചതായി പരാതി. രാത്രി പതിനൊന്നു മണിയോടുകൂടി വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുന്ന ധന്യക്ക് നേരെ കുപ്പി എറിയുകയും ശബ്ദം കേട്ട് ഒഴിഞ്ഞു മാറിയതിനാല്‍ കുപ്പി ചുമരില്‍ കൊണ്ട് പൊട്ടിച്ചിതരുകയായിരുന്നു.

## Article Content

**കൂത്താളി **: കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ധര്‍മ്മ കുന്നുമ്മല്‍ ധന്യ രമേശിന് നേരെ ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ബീറിന്റെ കുപ്പി എറിഞ്ഞു വധിക്കാന്‍ ശ്രമിച്ചതായി പരാതി. രാത്രി പതിനൊന്നു മണിയോടുകൂടി വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുന്ന ധന്യക്ക് നേരെ കുപ്പി എറിയുകയും ശബ്ദം കേട്ട് ഒഴിഞ്ഞു മാറിയതിനാല്‍ കുപ്പി ചുമരില്‍ കൊണ്ട് പൊട്ടിച്ചിതരുകയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധന്യ ഈ വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധിയായി അട്ടിമറി വിജയം നേടിയിരുന്നു. വ്യക്തിപരമായി ശത്രുക്കള്‍ ഇല്ലെന്നും ഇതിന് പിന്നിലുള്ള കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും ഗുഡാലോചന പുറത്ത് കൊണ്ട് വരണമെന്നും ധന്യ ആവശ്യപ്പെട്ടു. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, സ്ഥാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ശ്രീധരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, മോഹന്‍ദാസ് ഓണിയില്‍, വിനോയ് ശ്രീവിലാസ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364803/complaint-of-attempted-murder-of-female-panchayat-member)