---
title: "ദിയ ഗോള്‍ഡ് സമ്മാന വിതരണവും നറുക്കെടുപ്പും "
english_title: "Diya Gold Prize Distribution and Draw"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364882/diya-gold-prize-distribution-and-draw"
published_at: "2026-06-09T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27c68973226_2_0000_ATTACH__copy.JPG"
keywords: []
---

# ദിയ ഗോള്‍ഡ് സമ്മാന വിതരണവും നറുക്കെടുപ്പും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പ്രസ് ക്ലബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് & ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ നിയമസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും, ഗ്രാന്‍ഡ് സീസണ്‍ സെയില്‍ വിജയികളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പ്രസ് ക്ലബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് & ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ നിയമസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും, ഗ്രാന്‍ഡ് സീസണ്‍ സെയില്‍ വിജയികളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടത്തി.

ദിയ ഗോള്‍ഡ് & ഡയമണ്ട് സിന്റെ കേരളത്തിലെ ഷോറൂമുകളിലെ ഉപഭോക്താക്കള്‍ക്കായി ഏപ്രില്‍ 1 മുതല്‍ 31 വരെ നടത്തിയ ഗ്രാന്റ് സീസണ്‍ സെയിലില്‍ നറുക്കെടുപ്പിലൂടെ ആറ് ജുപ്പീറ്റര്‍ സ്‌കൂട്ടറുകളാണ് നല്‍കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന പേരാമ്പ്ര കുറ്റ്യാടി മണ്ഡലങ്ങളില്‍ ആര് വിജയിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രവചന മത്സരം. വിജയിയെയും അവരുടെ ഭൂരിപക്ഷവും പ്രവചിക്കുന്നവര്‍ക്ക് 10000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്.

പേരാമ്പ്ര മണ്ഡലത്തിലെ പ്രവചനത്തിന് ചെറുവണ്ണൂര്‍ സ്വദേശിനി റിഫ ഫാത്തിമയും, കുറ്റ്യാടി മണ്ഡലത്തിലെ പ്രവചനത്തിന് മരുതേരി സ്വദേശിനി സി രമ്യയുമാണ് സമ്മാനത്തിന് അര്‍ഹരായത്. 

ദിയ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്രയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച നടത്തിയ ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ അഡ്വ.ഫാത്തിമ തഹലിയ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഗ്രാന്റ് സീസണ്‍ സെയിലിലെ വിജയികളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടത്തി.

വിജയികളായി പ്രസീത, ജമീല, സനീഷ്, പി.സി. സിഞ്ചൂറ, ഹസിം മീരാന്‍, ഷനിത എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ ദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് പൈങ്ങാറ അധ്യക്ഷത വഹിച്ചു.

ദിയ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നാസര്‍, മദര്‍ ബോര്‍ഡ് അംഗം ടി.കെ അഷറഫ്, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യുണിറ്റ് പ്രസിഡന്റ് സി.സി. അമ്മത്, സെക്രട്ടറി ആവണി ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് എന്‍. പി. വിധു, സെക്രട്ടറി ദേവരാജ് കന്നാട്ടി, ദിയ ഗോള്‍ഡ് മദര്‍ ബോര്‍ഡ് അംഗങ്ങളായ എം.സി ജലീല്‍, ഷമീര്‍, മന്‍സൂര്‍ അടിയാണ്ടി, ഷോറൂം ഡയറക്ടര്‍മാരായ റോഷന്‍, വിനീത് കൊട്ടപ്പുറം, ജഫ്സീര്‍ കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364882/diya-gold-prize-distribution-and-draw)